Webdunia - Bharat's app for daily news and videos

Install App

തുടർച്ചയായി മുന്തിരി ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങൾ ഇവയൊക്കെയാണ്!

തുടർച്ചയായി മുന്തിരി ജ്യൂസ് കുടിച്ചാലുള്ള ഗുണങ്ങൾ ഇവയൊക്കെയാണ്!

Webdunia
തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (13:41 IST)
ശരീരത്തിലെ രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ കറുത്ത മുന്തിരി ഉത്തമമാണെന്ന് അറിയാത്തവർ വളരെ ചുരുക്കം പേരെ ഉണ്ടാകൂ. രക്തത്തിന്റെ അളവിന് മാത്രമല്ല, ഒട്ടുമിക്ക ശാരീരിക വൈഷമ്യങ്ങൾക്കും മുന്തിരി ഉത്തമമാണ്. ധാരളം വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നതുകൊണ്ടുതന്നെ ആരോഗ്യത്തോടൊപ്പം സൗന്ദര്യവും ഈ കുഞ്ഞൻ നൽകും.
 
മുന്തിരി ജ്യൂസ് പത്ത് ദിവസം തുടർച്ചയായി കഴിച്ചാൽ ഗുണങ്ങൾ ഏറെയാണ്. അമിത വണ്ണം കുറയ്‌ക്കാനും ത്വക്ക് രോഗങ്ങൾ മാറ്റാനും വൃക്കയിൽ കല്ലുണ്ടാകുന്നത് തടയാനും മുന്തിരി ജ്യൂസ് സഹായിക്കും. ഒപ്പം ശരീരത്തിന് ഉണർവും നൽകും. അമിത വണ്ണമുള്ളവർ മുന്തിരി ജ്യൂസ് പത്ത് ദിവസം തുടര്‍ച്ചയായി കുടിച്ചാൽ നാല് കിലോ വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.
 
മുന്തിരിയിലെ ക്യുവര്‍സെറ്റിന്‍ എന്ന ഘടകത്തിന് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിയും. മുന്തിരി നീര് മുഖത്തിട്ടാല്‍ മുഖം കൂടുതല്‍ തിളക്കമുള്ളതാകും. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്‍റി ഓക്‌സിഡന്റിന് വിവിധ കാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയും. ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി ദിവസേന കഴിക്കുന്നത് ആമാശയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. ഇത് മലബന്ധം കുറയ്‌ക്കുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ലോകത്ത് ഏറ്റവും കൂടുതല്‍ വെജിറ്റേറിയന്‍സുള്ള പത്തുരാജ്യങ്ങള്‍ ഇവയാണ്

ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഈമീനുകള്‍ കഴിക്കണമെന്ന് പഠനം

രാവിലെ വെറുംവയറ്റില്‍ കുടിക്കേണ്ടത് ചൂടുവെള്ളം !

അമിത ക്ഷീണവും ശ്വാസംമുട്ടലുമാണോ, വിറ്റാമിന്‍ ബി12ന്റെ കുറവായിരിക്കാം

Skin Health: ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം ഈ ഭക്ഷണങ്ങള്‍

അടുത്ത ലേഖനം
Show comments