എലിപ്പനി കണ്ടെത്താൻ വൈകുന്നതിന് കാരണം സ്വയം ചികിത്സ

തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (12:29 IST)
എലിപ്പനി തുടക്കത്തിൽ തന്നെ കണ്ടെത്തിയില്ലെങ്കിൽ അപകടകരമാണ്. ഇത് കണ്ടെത്താൻ വൈകുന്നതിന്റെ പ്രധാന കാരണം ആളുകൾ മരുന്ന് വാങ്ങി സ്വയം ചികിത്സ നടത്തുന്നതാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 
 
ഇതിനെ തുടർന്ന് സംസ്ഥാനത്ത് ഡോക്ടർമരുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ നിന്നും മരുന്ന് നൽകുന്നതിനു കർശന നിയന്ത്രണം ഏർപ്പെടുത്തി. ജില്ല മെഡിക്കൽ ഓഫീസർ അസി ഡ്രഗ്സ് കട്രോളർ എന്നിവർ ഒപ്പിട്ട നിർദേശം സംസ്ഥാനത്തെ എല്ലാ മെഡിക്കൽ സ്റ്റോറുകളിലേക്കും ആരോഗ്യ വകുപ്പ് കൈമാറിയിട്ടുണ്ട്  
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം എലിപ്പനി പടർന്നുപിടിക്കുന്നു; അതീവ ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്