Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാവിലെ വെറും വയറ്റിൽ കഴിക്കാം ഗ്രീൻ ആപ്പിൾ, ഗുണങ്ങൾ ഏറെയാണ്!

രാവിലെ വെറും വയറ്റിൽ കഴിക്കാം ഗ്രീൻ ആപ്പിൾ, ഗുണങ്ങൾ ഏറെയാണ്!

രാവിലെ വെറും വയറ്റിൽ കഴിക്കാം ഗ്രീൻ ആപ്പിൾ, ഗുണങ്ങൾ ഏറെയാണ്!
, ശനി, 12 ജനുവരി 2019 (11:52 IST)
ഗ്രീൻ ആപ്പിളും റെഡ് ആപ്പിളും ഇഷ്‌ടപ്പെടാത്തവർ ആരും തന്നെ കാണില്ല. എന്നാൽ ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ റെഡ് ആപ്പിളിനേക്കാൾ ഒരു പിടി മുന്നിൽ നിൽക്കുന്നത് ഗ്രീൻ ആപ്പിൾ തന്നെയാണെന്നാണ് വിദഗ്ധർ പറയുന്നത്.
 
അതിന് കാരണവും ഉണ്ട്. ഇരുമ്പ്, സിങ്ക്, കോപ്പർ‍, മാംഗനീസ്, പൊട്ടാസ്യം എന്നീ പോഷകങ്ങളുടെയും ജീവകം സിയുടെയും കലവറയാണ് ഗ്രീന്‍ ആപ്പിൾ.
 
ഇത് പ്രമേഹരോഗികൾക്ക് വളരെ നല്ലതാണ്. പ്രമേഹ രോഗികള്‍ക്ക് ഏറ്റവും നല്ല ഔഷധങ്ങളില്‍ ഒന്നാണ് ഗ്രീന്‍ ആപ്പിള്‍ എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. രക്തത്തിലെ ഗ്ലൂക്കോസിനെ കൃത്യമായ അളവില്‍ നിലനിര്‍ത്താനുള്ള പ്രത്യേക കഴിവ് ഗ്രീന്‍ ആപ്പിളിനുണ്ട്.
 
രാവിലെ വെറും വയറ്റില്‍ ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നത് ശീലമാക്കിയാല്‍ പിന്നീട് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുന്നത് നിയന്ത്രിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വയംഭോഗം ദാമ്പത്യം തകർക്കുമോ? - അറിയണം ഇക്കാര്യങ്ങൾ