വെറും വയറ്റിൽ ലെമൺ ടീ കുടിക്കൂ, ആരോഗ്യ പ്രശ്‌നങ്ങളോട് ഗുഡ് ബൈ പറയൂ

വെറും വയറ്റിൽ ലെമൺ ടീ ശീലമാക്കൂ, ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഗുഡ് ബൈ പറയൂ

Webdunia
വ്യാഴം, 17 മെയ് 2018 (10:28 IST)
ലെമൺ ടീയിൽ ആരോഗ്യ ഗുണങ്ങൾ പലതാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഏറ്റവും മികച്ചതാണ് ലെമൺ ടീ. പ്രത്യേക സമയമൊന്നുമില്ലാതെ തന്നെ നാം ലെമൺ ടീ കഴിക്കാറുമുണ്ട്. എന്നാൽ ഇത് തെറ്റായ ശീലമാണ്. ലെമൺ ടീ കുടിക്കേണ്ട സമയം എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്.
 
രാവിലെ വെറും വയറ്റിൽ ലെമൺ ടീ കഴിക്കുന്നത് ആരോഗ്യത്തിന് എന്തുകൊണ്ടും നല്ലതാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ലെമൺ ടീ നൽകുന്ന ഗുണം മറ്റൊന്നിനും തരാൻ കഴിയില്ല. അതുകൊണ്ടുതന്നെ രാവിലെ വെറും വയറ്റിൽ തന്നെ ഒരു ഗ്ലാസ് ലെമൺ ടീ കുടിക്കുന്നത് ഏറ്റവും നല്ലതാണ്.
 
ശരീരത്തിലെ പി എച്ച് ലെവല്‍ കൃത്യമാക്കാന്‍ ലെമണ്‍ ടീ മികച്ചതാണ്. മാത്രമല്ല അണുബാധ പോലുള്ള പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടാവുകയും ഇല്ല. ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് ഏറ്റവും ഉചിത പരിഹാരമായ ലെമൺ ടീ ടോക്‌സിൽ കുറയ്‌ക്കാൻ ഏറ്റവും നല്ലതാണ്. നിര്‍ജ്ജലീകരണം തടയാന്‍ സഹായിക്കുന്ന ലെമണ്‍ ടീ ശാരീരിക പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടക്കാനും സഹായിക്കുന്നു.
 
കൂടാതെ തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രാവിലെ വെറും വയറ്റിൽ തന്നെ ലെമണ്‍ ടീ കഴിക്കുന്നത് സീലമാക്കാം. ഇത് മെറ്റബോളിസം ഉയര്‍ത്തുന്നു. ഒപ്പം ശരീരത്തിനും മനസ്സിനും നല്ല മൂഡ് നല്‍കാനും ലെമൺ ടീ കഴിക്കാം.
 
വിറ്റാമിൻ സി മുഖക്കുരുവും മറ്റ് സൗന്ദര്യപ്രശ്‌നങ്ങളും ഇല്ലാതാക്കുന്നതിനാൽ തന്നെ ഇത് ചർമ്മ പ്രശ്‌നങ്ങൾക്ക് വളരെ നല്ലതാണ്. ശുദ്ധമായ നിശ്വാസ വായുവിന് ഏറ്റവും മികച്ചതാണ് ലെമണ്‍ ടീ. വായ് നാറ്റം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും ഇത് സഹായിക്കും. വെറും വയറ്റിൽ ലെമൺ ടീ കഴിക്കുന്നത് അത്യുത്തമമാണെന്ന് മനസിലായില്ലേ, ഇനി ഇതൊരു ശീലമാക്കാം തയ്യാറായിക്കോളൂ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചിലര്‍ക്ക് ഹൊറര്‍ സിനിമകളാണ് ഇഷ്ടം, കാരണം എന്താണെന്നറിയാമോ

നിങ്ങള്‍ ഒരു സ്വാര്‍ത്ഥനാണോ, ഇതാണ് ലക്ഷണം

തൊലിപ്പുറത്ത് ചൊറിച്ചില്‍ ഉണ്ടോ, കഴുത്തില്‍ കറുത്ത പാടുണ്ടോ; കാരണം പ്രമേഹം!

നിങ്ങള്‍ വീട്ടില്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍ ഹൃദയാഘാതം ഉണ്ടായെന്ന് കരുതുക; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വര്‍ഷംതോറും സാല്‍മൊണല്ല ബാക്ടീരിയ ബാധിക്കുന്നത് 600 മില്യന്‍ പേരെ; മരണപ്പെടുന്നത് 4.2 ലക്ഷം പേര്‍

അടുത്ത ലേഖനം
Show comments