Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആവി പിടിക്കാറുണ്ടോ ?, എങ്കില്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം

ആവി പിടിക്കാറുണ്ടോ ?, എങ്കില്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം

ആവി പിടിക്കാറുണ്ടോ ?, എങ്കില്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം
, ബുധന്‍, 16 മെയ് 2018 (11:10 IST)
മുഖചര്‍മം വൃത്തിയാക്കി വയ്‌ക്കുന്നതിനും പനിയും ജലദോഷവും വന്ന് ബുദ്ധിമുട്ടുമ്പോഴുമാണ് പലരും ആവി പിടിക്കുന്നത്. മുഖത്തെ സുഷിരങ്ങള്‍ തുറന്ന് ചര്‍മത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കുവാന്‍ ഈ ചികിത്സാ രീതി ഉത്തമാണെങ്കിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പലരും അവഗണിക്കുകയാണ്.

കണ്ണിനു മുകളില്‍ നനഞ്ഞ തുണി കെട്ടുകയാണ് ആവി പിടിക്കുമ്പോള്‍ അത്യാവശ്യമായി ചെയ്യേണ്ട പ്രാധന കാര്യം. ഇത് കണ്ണിന് സംരക്ഷണം നല്‍കും.

ബാമുകള്‍ ആവി പിടിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുന്നത് വിപരീതഫലമുണ്ടാക്കും. തുളസിയില, യൂക്കാലി തൈലം, രാമച്ചം, പനിക്കൂര്‍ക്കയുടെ ഇല എന്നിവയിട്ട വെള്ളമാണ് ആവി പിടിക്കാന്‍ ഉത്തമം. ഇലകള്‍ നന്നായി ചൂടാകണം.

ആവിയുടെ അളവ് കൂട്ടാന്‍ പലരും മറ്റു പദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നുണ്ട്. ഇത് ആരോഗ്യം നശിപ്പിക്കുകയും ഗുരുതരമായ പ്രത്യാഘതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

മഞ്ഞള്‍പ്പൊടി ചേര്‍ത്ത വെള്ളം ആവി പിടിക്കാന്‍ ഉപയോഗിക്കുന്നത് പകര്‍ച്ച വ്യാധികള്‍ ഉണ്ടാകുന്നത് തടയും.

വേപ്പറൈസുകളോ, സ്റ്റീമറുകളോ ഉപയോഗിച്ച് ആവി പിടിക്കുമ്പോള്‍ സ്വിച്ച് ഓഫ് ചെയ്തതിന് ശേഷം മാത്രം വെള്ളം ഒഴിക്കുവു.

ആവി പിടിയ്ക്കുന്നതില്‍ നിന്നും കൃത്യമായ അകലം പാലിക്കണം. അല്ലാത്ത പക്ഷം മുഖം പൊള്ളിപ്പോയി വിപരീത ഫലം ഉണ്ടാവാനിടയുണ്ട്. മാസത്തില്‍ രണ്ടു തവണ മാത്രം ആവി പിടിയ്ക്കാന്‍ ശ്രമിക്കുക. അല്ലാത്ത പക്ഷം മുഖം വരണ്ട് ചര്‍മ്മം വിണ്ടു കീറാനുംകാരണമാകും

ആവി പിടിക്കാന്‍ അഞ്ച് മുതല്‍ 10 മിനിട്ടു വരെയാണ് സമയം അനുവദിക്കേണ്ടത്. ഇതില്‍ കൂടുതല്‍ സമയം ചെയ്യുമ്പോഴും വിപരീത ഫലമായിരിക്കും ഉണ്ടാവുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൂടുകാലങ്ങളിൽ ബദാം വെറുതേ കഴിക്കുന്ന ശീലമുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ അപകടങ്ങൾ ഏറെയാണ്