Webdunia - Bharat's app for daily news and videos

Install App

ഹൃദയാരോഗ്യത്തിന് പപ്പായ കഴിക്കാം!

ഹൃദയാരോഗ്യത്തിന് പപ്പായ കഴിക്കാം!

Webdunia
ശനി, 1 ഡിസം‌ബര്‍ 2018 (13:50 IST)
പപ്പായ കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് വളരെ നല്ലതാണ്. വൈറ്റമിനുമകളുടേയും ധാതുക്കളുടേയും നാരുകളുടെയും കലവറയാണ് പപ്പായ. ഇതില്‍ വൈറ്റമിന്‍ സിയും എയും ബിയും ധാരാളമടങ്ങിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ രോഗങ്ങൾ വരുന്നതിൽ നിന്ന് ഇത് നമ്മളെ രക്ഷിക്കും.
 
മുഖസൗന്ദര്യത്തിന് ഇത് ബെസ്‌റ്റാണ്. വീട്ടിൽ നിന്ന് തന്നെ ചെയ്യാൻ പറ്റുന്ന ഫേഷ്യലാണ് ശരിക്കും പപ്പായ ഫേഷ്യൽ. ഇതിൽ ആവശ്യമായ വൈറ്റമിന്‍ 'എ' ഉണ്ട്. പഴുത്ത പപ്പായയുടെ ഉളളിലെ മാംസഭാഗം ദിവസേന മുഖത്തുതേച്ച്‌ ഉണങ്ങുമ്പോൾ കഴുകിക്കളയുക. ചര്‍മ്മം തിളങ്ങാന്‍ ഇത് നല്ലതാണ്. 
 
ചർമ്മത്തിന്റെ ആരോഗ്യം മാത്രമല്ല ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കുവരെ പപ്പായ ഉപയോഗിക്കുന്നത് ഉത്തമമാണ്. 
പപ്പായയിലെ ആന്‍ഡിഓക്സിഡന്റ് ചർമ്മത്തിലെ ചുളിവുകളേയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെയും പ്രതിരോധിക്കും. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് പപ്പായ. 
 
പ്രമേഹ രോഗികള്‍ക്കു പോലും നിയന്ത്രിത അളവില്‍ പപ്പായ കഴിക്കാം. പപ്പായയിലെ പൊട്ടാസ്യം ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ മികച്ചതാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നിയന്ത്രിക്കാന്‍ പപ്പായ കഴിക്കുന്നത് ​ഗുണം ചെയ്യും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് പപ്പായ.
 
ആര്‍ത്തവം ക്രമത്തിലല്ലാത്ത സ്ത്രീകള്‍ പച്ചപപ്പായ ഒരാഴ്ച്ച തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ആര്‍ത്തവം ക്രമത്തിലാകും. എന്നാൽ ഗർഭിണിയായ സ്‌ത്രീകൾ പപ്പായ കഴിക്കുന്നത് ശ്രദ്ധിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

വിശപ്പും കരള്‍ രോഗവുമായുള്ള ബന്ധം ഇതാണ്

തക്കാളിയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?

കണ്ണുകള്‍ നിങ്ങളുടെ രോഗം വെളിപ്പെടുത്തും! ഇക്കാര്യങ്ങള്‍ അറിയണം

'തണ്ണിമത്തനില്‍ ചുവന്ന നിറം കുത്തിവയ്ക്കുന്നു'; യാഥാര്‍ഥ്യം ഇതാണ്

ക്ലോസറ്റ് ലിഡ് കൈ കൊണ്ടാണോ തുറക്കുന്നത്? വേണം ശുചിത്വം

അടുത്ത ലേഖനം
Show comments