ഗർഭകാലം; ശ്രദ്ധിക്കേണ്ടത് ആദ്യഘട്ടത്തിൽ
ഗർഭകാലം; ശ്രദ്ധിക്കേണ്ടത് ആദ്യഘട്ടത്തിൽ
ഗർഭകാലത്ത് ആദ്യഘട്ടങ്ങളിലാണ് കൂടുതലായി ശ്രദ്ധനൽകേണ്ടതെന്ന് എല്ലാവർക്കും അറിയാം. എന്നാൽ അത് എന്ത് തരത്തിലുള്ള ശ്രദ്ധയാണെന്ന് പലർക്കും അറിയില്ല. വളരെ സന്തോഷത്തോടെയിരിക്കേണ്ട സമയമാണ് ഗർഭകാലം. നാല്പതു ആഴ്ച്ച അഥവാ 280 ദിവസമാണ് സമ്പൂര്‍ണ ഗര്‍ഭകാലം എന്ന് പറയുന്നത്.
ഗർഭകാലത്തെ പ്രധാനമായി മൂന്ന് ഘട്ടമായി വേർതിരിച്ചിട്ടുണ്ട്. അതിൽ ആദ്യത്തെ 12 ആഴ്ച്ചയാണ് (മൂന്നുമാസം) ഒന്നാം ഘട്ടം. 13 മുതല്‍ 25 ആഴ്ച്ച വരെ (നാലു മുതല്‍ ആറ് മാസം വരെ) രണ്ടാം ഘട്ടവും 26 മുതല്‍ 40 ആഴ്ച്ച വരെ (ഏഴാം മാസം മുതല്‍ പ്രസവം വരെ) മൂന്നാം ഘട്ടവുമായാണ് തിരിച്ചിരിക്കുന്നത്. ഇതില്‍ ഒന്നാമത്തെ ഘട്ടത്തിലാണു കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്.
ഹൃദയം, തലച്ചോർ തുടങ്ങിയ ഓരോ അവയവങ്ങളും ഉടലെടുക്കുന്ന സമയമാണ് ഗർഭത്തിന്റെ ആദ്യം നാളുകൾ ഉണ്ടാകുന്ന സമയമാണ്. ആ സമയത്തു ഗര്‍ഭിണി ഉപയോഗിക്കുന്ന മരുന്നുകള്‍, ഭക്ഷണം, ഗര്‍ഭിണിയുടെ ശ്വാസത്തിലൂടെ പോലും എത്തുന്ന കാര്യങ്ങള്‍ എന്നിവ കുട്ടിയെ ബാധിക്കും.