Webdunia - Bharat's app for daily news and videos

Install App

'നിലക്കടല' ചുമ്മാ കൊറിച്ചോളൂ, ഹൃദയസംബന്ധമായ രോഗങ്ങൾ പമ്പകടത്താം

ഗുണങ്ങൾ അറിഞ്ഞു കഴിക്കൂ 'നിലക്കടല'

Webdunia
വെള്ളി, 8 ജൂണ്‍ 2018 (14:31 IST)
നിലക്കടല ഇഷ്‌‌ടമല്ലാത്തവർ വളരെ ചുരുക്കം പേരേ ഉണ്ടാകൂ. ചുമ്മാ ഇരിക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം നിലക്കടല കൊറിക്കാൻ നല്ല രസമാണ്. എന്നാൽ കൊളസ്‌ട്രോൾ, പ്രമേഹം പോലുള്ള രോഗങ്ങൾ ഉണ്ടായേക്കാമെന്ന് ഭയന്ന് ഈ നിലക്കടല വേണ്ടെൻ വയ്‌ക്കുന്നവരുമുണ്ട്. എന്നാൽ അറിഞ്ഞോളൂ കൊളസ്‌ട്രോൾ കുറയ്‌ക്കാൻ നിലക്കടല സഹായിക്കുമെത്രേ.
 
പോർട്ട് ഫോളിയോ ഡയറ്റിനെ അടിസ്ഥാനമാക്കിയാണ് ഈ കണ്ടെത്തൽ. നിലക്കടല, വെള്ളക്കടല, ആപ്പിൾ എന്നിവ കഴിക്കുന്നത്  കൊളസ്ട്രോൾ കുറച്ച് രക്തസമ്മർദം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. സസ്യങ്ങളെ അടിസ്ഥാനമാക്കിയ ഭക്ഷണരീതി ഹൃദയാരോഗ്യമേകുമെന്നും പഠനം പറയുന്നു.
 
നിലക്കടലയും ചെടികളിലെ പ്രോട്ടീനുകളും കൂടുതലടങ്ങിയ ഈ ഡയറ്റ് പിന്തുടർന്നവരിൽ ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ കൊളസ്ട്രോൾ 17 ശതമാനം കുറഞ്ഞെന്ന് ഈ പഠനം പറയുന്നു. ചെടികളിൽ നിന്ന് ലഭിക്കുന്ന പ്രോട്ടീൻ ഫൈബർ, നട്സ്, പ്ലാന്റ് സ്റ്റെറോളുകള്‍ (മുളപ്പിച്ച ഗോതമ്പ്, ഗോതമ്പിന്റെ തവിട്, നിലക്കടല, സസ്യഎണ്ണകൾ, ബദാം ഇവയെല്ലാം പ്ലാന്റ് സ്റ്റെറോളുകൾ അടങ്ങിയ ഭക്ഷണമാണ്) എന്നിവയടങ്ങിയ ഡയറ്റ് ശീലമാക്കിയാൽ ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയും. അതുമാത്രമല്ല കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദം നിയന്ത്രിക്കാനും സാധിക്കുമെന്നും ‘പ്രോഗ്രസ് ഇൻ കാർഡിയോ വാസ്കുലർ ഡിസീസസ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments