Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആർത്തവം ക്രമത്തിലാകാൻ ഇത് ശീലമാക്കൂ...

സ്‌ത്രീകളിൽ ആർത്തവം ക്രമത്തിലാകാൻ ഇത് ശീലമാക്കൂ...

ആർത്തവം ക്രമത്തിലാകാൻ ഇത് ശീലമാക്കൂ...
, വ്യാഴം, 7 ജൂണ്‍ 2018 (14:56 IST)
ഇന്നത്തെക്കാലത്ത് ആർത്തവം കൃത്യസമയത്ത് ആകുന്നതിന് സ്‌ത്രീകളിൽ പലരും ആയൂർവേദം മുതലുള്ള ചികിത്സകൾ തേടുന്നു. കൃത്യസമയത്തല്ലാത്ത ആർത്തവം സ്‌ത്രീകളിൽ ആരോഗ്യ പ്രശ്‌‌നങ്ങൾ ഉണ്ടക്കുകയും ചെയ്യും. എന്നാൽ യോഗയിൽ ഇതിന് പരിഹാരമുണ്ട്. സ്‌ത്രീകളിൽ ആർത്തവം ക്രമത്തിലാകാൻ പശ്ചിമോത്താനാസനം ചെയ്‌താൽ മതി.
 
കാലുകളെ വിഭജിക്കുന്ന തരത്തിലത്താണിത്. കാൽ നീട്ടിയിരുന്ന് കാലുകൾ തമ്മിൽ അകത്തുക. ശ്വാസം വിട്ടുകൊണ്ട് മുന്നോട്ട് കുനിയുക. നെഞ്ചും ചുമലും നിലത്ത് പതിയണം. താടി നിലത്ത് പതിച്ച് കൈകൾ മുന്നോട്ടോ ഇരു വശങ്ങളിലേക്കോ പിടിക്കണം. അൽപ്പസമയത്തിന് ശേഷം ശ്വാസമെടുത്ത് വീണ്ടും പൂർവ്വസ്ഥിതിയിലേക്ക് തിരിച്ച് വരിക.
 
ഇങ്ങനെ ചെയ്യുമ്പോൾ ഞരമ്പുകൾക്ക് വലിവ് കിട്ടുകയും അരക്കെട്ടിന്റെ ഭാഗത്ത് രക്തപ്രവാഹം ഉണ്ടാകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ആർത്തവം ക്രമത്തിലാകാൻ സ്‌ത്രീകൾ ഇത് ചെയ്യുന്നത് നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂളായി ക്യാൻസറിനെ അകറ്റും പച്ചമുളക് !