വൈൻ കുടിച്ചാൽ പമ്പ കടക്കുന്നത് ഈ അസുഖങ്ങളാണ്!

വൈൻ കുടിച്ചാൽ പമ്പ കടക്കുന്നത് ഈ അസുഖങ്ങളാണ്!

Webdunia
ശനി, 6 ഒക്‌ടോബര്‍ 2018 (18:05 IST)
കുറഞ്ഞ അളവിൽ റെഡ് വൈൻ കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് അറിയാത്തവരായി ആരെങ്കിലുമുണ്ടോ? എങ്കിൽ അറിഞ്ഞോളൂ അത് സത്യം തന്നെയാണ്. ചുവന്നതോ കറുത്തതോ ആയ മുന്തിരികളില്‍ നിന്ന് ഉണ്ടാക്കുന്ന റെഡ്‌വൈനിൽ 12 മുതല്‍ 15 ശതമാനം വരെയാണ് ആല്‍ക്കഹോളിന്റെ അളവ്. ധാരാളം ആന്റി ഓക്സിഡന്റുകള്‍ ഉള്ളതിനാൽ ഇത് ശരീരത്തിന് ഉത്തമമാണ്. എന്നുകരുതി അമിതമാകരുത്. മിതമായി മാത്രമേ കഴിക്കാവൂ.
 
വൈൻ കഴിക്കുന്നതുകൊണ്ട് മറ്റ് പല ഗുണങ്ങളും ഉണ്ട്. മുഖക്കുരുവിന് കാരണക്കാരാകുന്ന ബാക്ടീരിയകളുടെ വളര്‍ച്ച തടസ്സപ്പെടുത്താന്‍ റെഡ്‌വൈനിന് കഴിയും എന്നാണ് പഠനങ്ങൾ പറയുന്നത്. ഇതുകൊണ്ടുതന്നെ ഒരു പരിധി വരെ മുഖക്കുരു വരുന്നതും മുഖത്തെ മറ്റ് അണുബാധകളും തടയാന്‍ അല്‍പം റെഡ്‌വൈനടിച്ചാല്‍ മതിയാകും.
 
റെഡ്‌വൈനിലെ ആന്റി ഓക്സിഡന്റുകള്‍ക്ക് ക്യാന്‍സറിനെ പോലും ചെറുക്കാന്‍ കഴിവുണ്ട്. വന്‍കുടലിനെയോ മലാശയത്തെയോ ബാധിക്കുന്ന ക്യാന്‍സർ‍, പ്രോസ്റ്റേറ്റ് - ശ്വാസകോശ ക്യാന്‍സറുകളുടെ സാധ്യതയാണ് റെഡ്‌വൈനിലൂടെ കുറയ്ക്കാന്‍ കഴിഞ്ഞതായി കണ്ടെത്തിയിട്ടുള്ളത്. പ്രായാധിക്യം മൂലമുണ്ടാകുന്ന ഓര്‍മ്മക്കുറവിനെ ചെറുക്കാനും റെഡ്‌വൈന്‍ ഉത്തമമാണ്. മാത്രമല്ല പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയെ നിയന്ത്രിക്കാനും റെഡ്‌വൈന്‍ അൽപ്പം കഴിച്ചാൽ മതിയാകും. ഓർക്കുക അമിതമായാൽ അമൃതും വിഷമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നേരത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുമെന്ന് പഠനം

വേനലിൽ വരണ്ട ചർമ്മത്തിന് പെട്രോളിയം ജെല്ലി: സുരക്ഷിതമായ പരിഹാരമോ?

നിങ്ങള്‍ക്ക് കൂടുതലിഷ്ടം ചിക്കനാണോ മീനാണോ ഏറ്റവും ആരോഗ്യകരം

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

നിങ്ങളുടെ പ്രായത്തിനനുസരിച്ച് എത്ര ടൂത്ത് പേസ്റ്റ് ഉപയോഗിക്കണം? ഡോക്ടര്‍ പറയുന്നത് ഇതാണ്

അടുത്ത ലേഖനം
Show comments