Webdunia - Bharat's app for daily news and videos

Install App

മുടി തഴച്ചുവളരാന്‍ വീട്ടിലുണ്ടാക്കാം ഈ അത്ഭുത എണ്ണ!

Webdunia
വെള്ളി, 5 ഒക്‌ടോബര്‍ 2018 (17:05 IST)
തലമുടി അമിതമായി കൊഴിഞ്ഞുപോകുകയും കഷണ്ടി ഭീതി ഉണ്ടാവുകയും ചെയ്യുമ്പോഴാണ് പലരും ഇതിനെതിരെ പ്രതിരോധമരുന്നുകള്‍ അന്വേഷിച്ചുതുടങ്ങുന്നത്. മുടികൊഴിച്ചിലിനും അകാലനരയ്ക്കും താരനുമൊക്കെ ഉടന്‍ പ്രതിവിധിയായി ഒരു കിടിലന്‍ എണ്ണ നമുക്ക് വീട്ടില്‍ ഉണ്ടാക്കാം.
 
ഇതിനായി ആവശ്യമുള്ളത് നല്ല ശുദ്ധമായ വെളിച്ചെണ്ണ അല്ലെങ്കില്‍ ഒലിവ് ഓയില്‍, കറ്റാര്‍ വാഴയില, ചുവന്നുള്ളി, കറിവേപ്പില എന്നിവയാണ്. കറ്റാര്‍ വാഴയില ചെറിയ കഷ്ണങ്ങളായി നുറുക്കുക. ചുവന്നുള്ളി ചെറിയ കഷ്ണങ്ങളായി അരിയുക. നല്ല ഫ്രഷ് ആയ കറിവേപ്പിലയും എടുക്കുക.
 
ചുവന്നുള്ളിയും കറ്റാര്‍ വാഴയിലയും കറിവേപ്പിലയും മിക്സിയിലിട്ട് അല്‍പ്പം വെള്ളം ചേര്‍ത്ത് അരച്ച് ജ്യൂസ് ആക്കുക. പിന്നീട് വെളിച്ചെണ്ണ തിളയ്ക്കാന്‍ വയ്ക്കുക. തിളച്ചുവരുന്ന വെളിച്ചെണ്ണയിലേക്ക് ജ്യൂസ് ചേര്‍ക്കുക. നന്നായി ഇളക്കിക്കൊടുക്കുക.
 
വെള്ളം പൂര്‍ണമായും വറ്റി എണ്ണ വെട്ടിത്തിളച്ച് തിളപ്പ് അടങ്ങുമ്പോള്‍ വാങ്ങിവയ്ക്കുക. അരിച്ച ശേഷം കുപ്പിയിലാക്കി വയ്ക്കുക. 
 
കുളിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഈ എണ്ണ തലമുടിയുടെ വേരുകളില്‍ നന്നായി പുരട്ടി വയ്ക്കുക. തല നനയ്ക്കുന്നത് ശുദ്ധമായ ജലത്തില്‍ ആയിരിക്കണം എന്നത് നിര്‍ബന്ധമാണ്. ക്ലോറിന്‍ കലര്‍ന്ന വെള്ളം ഒഴിവാക്കുക.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments