ഇത്തരം അസുഖങ്ങളാണോ നിങ്ങള്‍ക്കുള്ളത് ? എങ്കില്‍ ഡോക്ടര്‍ നല്‍കുന്ന മരുന്നിന് പകരം ഈ പഴം കഴിക്കൂ
വാഴപ്പഴം കഴിയ്ക്കുന്നതുമൂലം മാനസിക സമ്മര്‍ദ്ദം ഇല്ലാതാകുന്നു.
മരണത്തെ ഭയമില്ലാത്തവരായി ആരും ഉണ്ടാവില്ല. ഇക്കാലത്ത് ആയുര്‍ദൈര്‍ഘ്യം കുറയുന്നതിന്റെ പ്രധാന കാരണം നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതിയും രോഗങ്ങളെ പ്രതിരോധിയ്ക്കാനുള്ള കഴിവില്ലാത്തതുമാണ്. നമ്മുടെ അശ്രദ്ധയാണ് പലപ്പോഴും രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നത്. അതുപോലെ രോഗം വന്ന ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ ഇനി രോഗം വന്നാല്‍ ഗുളികകള്‍ കഴിയ്ക്കുന്നതിനു പകരമായി ആരോഗ്യകരവും വളരെ നിസ്സാരവുമായ ഒരു വിദ്യയുണ്ട്. അത് എന്താണെന്ന് നോക്കാം
മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന പ്രശ്‌നം പലപ്പോഴും നമ്മേ ആത്മഹത്യയിലേക്ക് എത്തിയ്ക്കാറുണ്ട്. എന്നാല്‍ വാഴപ്പഴം കഴിയ്ക്കുന്നതുമൂലം മാനസിക സമ്മര്‍ദ്ദം ഇല്ലാതാകുന്നു. പഴത്തിലെ പൊട്ടാസ്യമാണ് അതിന് സഹായിക്കുന്നത്. അതുപോലെ ആരോഗ്യപ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ് ശരിയായി നടക്കാത്ത മലബന്ധം.
എന്നാല്‍ ഈ അസുഖത്തിന് മരുന്ന് കഴിയ്ക്കുന്നതിനു പകരമായി രാവിലെ വെറും വയറ്റില്‍ പഴം കഴിയ്ക്കുന്നത് ഉത്തമമാണ്. ശരീരത്തിലെ ടോക്‌സിനെ പുറത്തുകളയാനുള്ള കഴിവ് പഴത്തിനുള്ളതിനാല്‍ ദഹനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തമ പ്രതിവിധിയാണ് ഇത്.
അതുപോലെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പഴം സഹായിക്കുന്നു. പഴത്തില്‍ ധാരാളമായി അടങ്ങിയ പൊട്ടാസ്യമാണ് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് ശരീരത്തില്‍ കൃത്യമാക്കാന്‍ സഹായിക്കുന്നത്. കൂടാതെ സ്ത്രീകളുടെ ആര്‍ത്തവ വേദനയെ ലഘൂകരിക്കാനും ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനും പഴം ഉത്തമമാണ്. പഴത്തില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി 6 ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന ഒന്നാണ്. പഴം കഴിയ്ക്കുന്നതുമൂലം സെറോടോണിന്റെ അളവ് ശരീരത്തില്‍ വര്‍ദ്ധിക്കുകയും ഡിപ്രഷനില്‍ നിന്ന് മുക്തി നല്‍കുകയും ചെയ്യുന്നു.