വേനല്‍ക്കാലത്ത് എ.സി വൃത്തിയാക്കിയില്ലെങ്കില്‍ പണി കിട്ടും
വേനല്‍ക്കാലത്ത് വായുവില്‍ പൂമ്പൊടി പോലെ അലർജിയുണ്ടാക്കുന്ന വസ്തുക്കള്‍, പൊടി, സൂഷ്മ കണങ്ങള്‍ എന്നിവ കൂടുതലായിരിക്കും.
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ 24 മണിക്കൂറും എസി പ്രവർത്തിപ്പിക്കുന്നവർക്ക് അതിന്റെ ദോഷം എന്താണെന്ന് അറിയില്ല. എ.സിയെ കൊണ്ട് പണിയെടുപ്പിക്കുന്നതിനൊപ്പം അത് വൃത്തിയാക്കുകയും വേണം. പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. വേനല്‍ക്കാലത്ത് വായുവില്‍ പൂമ്പൊടി പോലെ അലർജിയുണ്ടാക്കുന്ന വസ്തുക്കള്‍, പൊടി, സൂഷ്മ കണങ്ങള്‍ എന്നിവ കൂടുതലായിരിക്കും. ഇവ എസി വെന്റുകളില്‍ കുടുങ്ങിയാല്‍ റിനിറ്റിസ് അല്ലെങ്കില്‍ സൈനസൈറ്റിസ് പോലുള്ള ശ്വാസന പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ രോഗലക്ഷണം ഗുരുതരമാക്കും.
ദീര്‍ഘനേരത്തെ ഉപയോഗത്തെ തുടര്‍ന്ന് എസിയില്‍ അടിഞ്ഞുകൂടുന്ന പൊടിയും സൂഷ്മകണങ്ങളും നിങ്ങളില്‍ തുമ്മല്‍, ചുമ, ജലദോഷം, അലര്‍ജി എന്നിവയ്ക്ക് കാരണമാകും. കൂടാതെ അന്തരീക്ഷത്തില്‍ നിന്നുള്ള ഈര്‍പ്പത്തെ ഇവ ഇല്ലാതാക്കുന്നു. ഇത് മൂക്ക്, തൊണ്ട, ചര്‍മം എന്നിവ ഡ്രൈ ആക്കും. ഇത് നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കും. കൂടാതെ ചര്‍മത്തില്‍ അസ്വസ്ഥത, ചുമ, മൂക്കടപ്പ് തുടങ്ങിവയ്ക്ക് കാരണമാകും.
എസി വൃത്തിയാക്കാത്തതു മൂലം പൊടിയും വസ്തുക്കളും തങ്ങി ചിലര്‍ക്ക് തലവേദന, ശ്വസന ബുദ്ധിമുട്ടുകള്‍ വരെ നേരിടാം. എസി ഉപയോഗിക്കുന്നതിനൊപ്പം അന്തരീക്ഷത്തിലെ ഈര്‍പ്പം ക്രമീകരിക്കുന്നതിന് ഹ്യുമിഡിഫയർ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് വീടിനുള്ളിലെ വായുവിന്റെ ഗുണമേന്മ മികച്ചതായും. ഇത് വായു മലിനീകരണം കുറയ്ക്കുക മാത്രമല്ല, ശ്വാസനാളത്തിന് പ്രകൃതിദത്ത മോയ്‌സ്ചറൈസറായും പ്രവർത്തിക്കുന്നു.
ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പുറമേ എസി കൃത്യമായി വൃത്തിയാക്കുന്നത് അവ കൂടുതല്‍കാലം പ്രവര്‍ത്തിക്കാന്‍ സഹായിക്കും. കൂടാതെ ഇത് വൈദ്യുതി ബില്ലുകള്‍ നിയന്ത്രിക്കാനും സഹായിക്കും. എസി കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കുന്നത് വെള്ളം ചോർച്ച പോലുള്ള സാധാരണ പ്രശ്‌നങ്ങളും ദുർഗന്ധവും തടയുന്നു.