Webdunia - Bharat's app for daily news and videos

Install App

അടുക്കളയിലെ കറുത്ത ഉറുമ്പ് ശല്യം ഒഴിവാക്കാന്‍ എന്ത് ചെയ്യണം?

കീടനാശിനി തളിച്ചു കൊണ്ട് ഉറുമ്പുകളെ കൊന്നിട്ട് കാര്യമില്ല. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇതേ സ്ഥലത്ത് വീണ്ടും പുതിയ ഉറുമ്പുകള്‍ എത്തും

Webdunia
തിങ്കള്‍, 4 ഡിസം‌ബര്‍ 2023 (12:41 IST)
അടുക്കളയില്‍ കറുത്ത ഉറുമ്പുകളെ കൊണ്ട് പലരും പൊറുതിമുട്ടി കാണും. മഴക്കാലത്ത് ഉറുമ്പുകള്‍ വീടിനുള്ളില്‍ എത്താന്‍ ഒരു കാരണമുണ്ട്. മണ്ണിനടിയില്‍ അഭയം തേടാന്‍ ആഗ്രഹിക്കുന്ന ഉറുമ്പുകള്‍ക്ക് മഴ ഒരു പ്രതിസന്ധിയാണ്. മണ്ണിലേക്ക് വെള്ളം ഇറങ്ങുന്നതിനാല്‍ ഇവര്‍ സുരക്ഷിതമായ ആവാസ വ്യവസ്ഥ തേടും. അങ്ങനെയാണ് മണ്ണില്‍ നിന്ന് വീടുകളുടെ ഉള്ളിലേക്ക് ഇവ എത്തുന്നത്. മഴയുടെ ശല്യമില്ലാത്ത സ്ഥലം നോക്കിയാണ് ഉറുമ്പുകള്‍ വീടിനുള്ളില്‍ അഭയം തേടുന്നത്. 
 
കീടനാശിനി തളിച്ചു കൊണ്ട് ഉറുമ്പുകളെ കൊന്നിട്ട് കാര്യമില്ല. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇതേ സ്ഥലത്ത് വീണ്ടും പുതിയ ഉറുമ്പുകള്‍ എത്തും. വീട് നിര്‍മാണത്തിലെ പാളിച്ചകളും അതിവേഗം ഉറുമ്പ് വീടിനുള്ളില്‍ എത്താന്‍ കാരണമാകും. 
 
വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും വീടിനു ചുറ്റും നിരീക്ഷിക്കണം. ജനലുകള്‍, വാതിലുകള്‍, ഭിത്തി എന്നിവിടങ്ങളില്‍ വിള്ളലുകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുക. വീടിന്റെ തറ ഭാഗത്ത് എവിടെയെങ്കിലും വിള്ളലുകള്‍ ഉണ്ടോ എന്ന് നോക്കുക. വീടുമായി ചേര്‍ന്ന് പച്ചക്കറികളും ചെടികളും വളര്‍ത്തുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കുക. വാതിലുകളിലും ജനലുകളിലും വര്‍ഷത്തില്‍ ഒരിക്കല്‍ പ്രെയ്മര്‍ അടിക്കുക. അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. എന്തെങ്കിലും ലിക്വിഡ് ഉപയോഗിച്ച് ദിവസത്തില്‍ രണ്ട് നേരം അടുക്കള തുടയ്ക്കണം. ഭക്ഷണ സാധനങ്ങള്‍ മൂടിവയ്ക്കേണ്ടതും അത്യാവശ്യമാണ്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇക്കാര്യങ്ങള്‍ ചെയ്യുന്നവര്‍ മാനസികമായി ശക്തരായിരിക്കും

വാങ്ങുന്ന മീൻ ഫ്രഷ് ആണോ എന്ന് എങ്ങനെ അറിയാം?

വെറും വയറ്റില്‍ പച്ച പപ്പായ ജ്യൂസ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ അറിയാമോ

World COPD Day: എന്താണ് സിഒപിഡി? ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

ശബരിമല ദര്‍ശനത്തിനെത്തി നാട്ടിലേക്ക് മടങ്ങിയ തീര്‍ത്ഥാടകന്‍ ഹൃദയാഘാതം മൂലം മരിച്ചു

അടുത്ത ലേഖനം
Show comments