Webdunia - Bharat's app for daily news and videos

Install App

മുലകണ്ണുകളെ ഇടയ്ക്കിടെ നിരീക്ഷിക്കുക; കൃത്യസമയത്ത് തിരിച്ചറിഞ്ഞില്ലെങ്കില്‍ ബ്രെസ്റ്റ് കാന്‍സര്‍ അപകടകാരിയാണ്

സ്തനാര്‍ബുദം തുടക്കത്തില്‍ തന്നെ കണ്ടുപിടിച്ചില്ലെങ്കില്‍ രോഗം രൂക്ഷമാകാനും മറ്റ് ശരീരഭാഗങ്ങളെ കൂടി ബാധിക്കാനും സാധ്യത കൂടുതലാണ്

രേണുക വേണു
വെള്ളി, 3 മെയ് 2024 (11:06 IST)
ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കാന്‍സറാണ് സ്തനാര്‍ബുദം അഥവാ ബ്രെസ്റ്റ് കാന്‍സര്‍. കൂടുതലായും സ്ത്രീകളിലാണ് സ്തനാര്‍ബുദം കാണപ്പെടുന്നത്. എന്നാല്‍ ഒന്നോ രണ്ടോ ശതമാനം പുരുഷന്‍മാരേയും ഇത് ബാധിക്കാറുണ്ട്. 
 
സ്തനാര്‍ബുദം തുടക്കത്തില്‍ തന്നെ കണ്ടുപിടിച്ചില്ലെങ്കില്‍ രോഗം രൂക്ഷമാകാനും മറ്റ് ശരീരഭാഗങ്ങളെ കൂടി ബാധിക്കാനും സാധ്യത കൂടുതലാണ്. അര്‍ബുദം തലച്ചോറിലേക്ക് വ്യാപിച്ചാല്‍ തലവേദന, ഛര്‍ദി എന്നിവയെല്ലാം ഉണ്ടാകും. ശ്വാസകോശത്തിലേക്ക് ബാധിക്കുകയാണെങ്കില്‍ ശ്വാസംമുട്ടല്‍, എല്ലിലേക്ക് വ്യാപിക്കുകയാണെങ്കില്‍ നടുവേദന, എല്ല് പൊട്ടുക, വയറിന് വീക്കം എന്നിവയെല്ലാം ഉണ്ടാകുന്നു. 
 
സ്തനത്തില്‍ മുഴ, തടിപ്പ്, കക്ഷത്തില്‍ മുഴ, സ്തനത്തിന്റെ തൊലിയില്‍ നിറ വ്യത്യാസം, മുലക്കണ്ണില്‍ നീര് വന്നുമുട്ടുക, വേദന, വ്രണങ്ങള്‍, സ്തനത്തില്‍ വേദനയില്ലാത്ത മുറിവുകള്‍ എന്നിവയെല്ലാം സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളാകാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്പര്‍ശത്തിലൂടെ എയ്ഡ്‌സ് പകരുമെന്ന് വിശ്വസിക്കുന്നവരും നമുക്കിടയിലുണ്ട്; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

ഒരു ദിവസം എത്ര മുട്ട കഴിക്കാം?

ടോയ്‌ലറ്റില്‍ പോയ ശേഷം ശരീരം തളരുന്നത് പോലെ തോന്നാറുണ്ടോ?

ഭക്ഷണവും പുകവലിയും മുതല്‍ ജോലി സമ്മര്‍ദ്ദം വരെ; ഹൃദയാഘാതം യുവാക്കളില്‍

മാതാപിതാക്കൾ അറിയാൻ, ഇക്കാര്യങ്ങൾ പറഞ്ഞ് ഒരിക്കലും കുട്ടികളെ കളിയാക്കരുത്

അടുത്ത ലേഖനം
Show comments