World Breast Feeding Week 2025: മുലയൂട്ടല്‍ വാരം; അറിയാം പ്രാധാന്യം

മുലയൂട്ടുന്നവര്‍ ഉലുവ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം

രേണുക വേണു
വെള്ളി, 1 ഓഗസ്റ്റ് 2025 (11:57 IST)
Breast Feeding Week 2025

World Breast Feeding Week 2025: മുലപ്പാല്‍ വര്‍ധിക്കാന്‍ പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങളായിരിക്കണം മുലയൂട്ടുന്ന അമ്മമാര്‍ കഴിക്കേണ്ടത്. ജനിച്ച കുഞ്ഞിന് ആറ് മാസം വരെ മുലപ്പാല്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ആരോഗ്യം നന്നാകണമെങ്കില്‍ മുലയൂട്ടുന്ന അമ്മമാര്‍ തങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിലും ശ്രദ്ധിക്കണം. 
 
മുലയൂട്ടുന്നവര്‍ ഉലുവ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രസവാനന്തരം മുലപ്പാലിന്റെ ഉല്‍പ്പാദനം കൂടാന്‍ ഉലുവ സഹായിക്കും. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. 
 
പ്രോട്ടീന്‍, വിറ്റാമിന്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ബദാം, അണ്ടിപ്പരിപ്പ്, വാള്‍നട്‌സ് തുടങ്ങിയ നട്‌സുകള്‍ നിര്‍ബന്ധമായും കഴിക്കണം. കാത്സ്യം അടങ്ങിയിരിക്കുന്നതിനാല്‍ ബദാം മുലയൂട്ടുന്നവര്‍ക്ക് കൂടുതല്‍ നല്ലതാണ്. 
 
ബീന്‍സ്, പയര്‍വര്‍ഗങ്ങള്‍ എന്നിവ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈറ്റോ ഈസ്ട്രജന്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. പ്രത്യേകിച്ച് ലാക്ടോജെനിക് പയര്‍വര്‍ഗമാണ് കടല. അതിനാല്‍ ഇവയൊക്കെ മുലയൂട്ടുന്ന അമ്മമാര്‍ നിര്‍ബന്ധമായും കഴിക്കുക. 
 
2024 ഓഗസ്റ്റ് 1 മുതല്‍ ഏഴ് വരെയാണ് ലോക മുലയൂട്ടല്‍ വാരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൈപ്പര്‍ ഗ്ലൈസീമിയയും പ്രമേഹവും തമ്മിലുള്ള വ്യത്യാസം എന്താണെന്നറിയാമോ

ഹെര്‍ണിയ ലക്ഷണങ്ങള്‍ അവഗണിക്കാന്‍ പാടില്ല; ഇക്കാര്യങ്ങള്‍ അറിയണം

ഇരുന്നതിനുശേഷം എഴുന്നേല്‍ക്കാന്‍ പാടുപെടുന്നത് എന്തുകൊണ്ട്: അപൂര്‍വമായ നാഡീ വൈകല്യത്തെക്കുറിച്ച് അറിയണം

കൗമാരകാലത്ത് അനുഭവിക്കുന്ന ഏകാന്തത ഡിമെന്‍ഷ്യ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം!

ഇന്ത്യയിലെ സ്തനാര്‍ബുദത്തിന്റെ ഞെട്ടിക്കുന്ന കണക്കുകള്‍: ഓരോ എട്ട് മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നു!

അടുത്ത ലേഖനം
Show comments