Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രസവിക്കാത്ത സ്ത്രീകൾക്ക് ഗർഭാശയമുഴ ഉണ്ടാകുമോ?

ഗര്‍ഭാശയ പേശികളില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമൊക്കെ ഇവ വളരുകയും ഇതിനനുസരിച്ച് രോഗലക്ഷണം മാറുകയും ചെയ്യും.

പ്രസവിക്കാത്ത സ്ത്രീകൾക്ക് ഗർഭാശയമുഴ ഉണ്ടാകുമോ?

നിഹാരിക കെ.എസ്

, വെള്ളി, 3 ജനുവരി 2025 (12:31 IST)
സ്ത്രീകളില്‍ കാണപ്പെടുന്ന, കാന്‍സര്‍ സാധ്യത ഏറ്റവും കുറവുള്ള ട്യൂമറാണ് ഗര്‍ഭാശയമുഴ. സാധാരണയായി 35-45 വയസ്സുള്ളവരിലാണ് ഇത് കാണുക. സ്ത്രീ ഹോര്‍മോണ്‍ ആയ ഈസ്ട്രജന്റെ അമിതോല്പാദനം മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. ചെറിയ മുഴകള്‍ തൊട്ട് വലുപ്പമേറിയ മുഴകള്‍ വരെയുണ്ട്. വേദനയാണ് സഹിക്കാൻ കഴിയാത്തത്. ഗര്‍ഭാശയ പേശികളില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമൊക്കെ ഇവ വളരുകയും ഇതിനനുസരിച്ച് രോഗലക്ഷണം മാറുകയും ചെയ്യും. 
 
ആര്‍ത്തവവിരാമത്തിനു ശേഷം പുതിയതായി മുഴകള്‍ ഉണ്ടാവുകയില്ല. പൊതുവായ ഒരു സംശയമാണ് ഗർഭം ധരിച്ചവർക്കല്ലേ ഈ മുഴ ഉണ്ടാവുകയുള്ളൂ എന്നത്. എന്നാൽ, പ്രസവിക്കാത്ത സ്ത്രീകളിലും കുട്ടികള്‍ കുറവുള്ളവരിലും ഗര്‍ഭാശയമുഴ വരാന്‍ കൂടുതല്‍ സാധ്യതയുണ്ട്.
 
ആര്‍ത്തവ സമയത്തുള്ള അമിത രക്തസ്രാവം, വേദനയോടെയുള്ള ആര്‍ത്തവം, അടിവയറിലെ അസ്വസ്ഥത തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ചിലര്‍ക്ക് ഒരു രോഗലക്ഷണവും കാണില്ല. മറ്റേതെങ്കിലും കാരണങ്ങള്‍ക്കായി സ്‌കാന്‍ ചെയ്യുമ്പോഴായിരിക്കും മുഴ കണ്ടുപിടിക്കുക. 
 
വളരെ പെട്ടെന്ന് വലുതാകുന്ന മുഴ കാന്‍സറിന്റെ ലക്ഷണമാണ്. അമിത രക്തസ്രാവം, മൂത്രതടസ്സം, വയറില്‍ ഭാരവും മറ്റസ്വസ്ഥതകളും, വലുപ്പമുള്ള മുഴ (14 സെ.മീറ്ററില്‍ കൂടുതല്‍) ഉള്ളവര്‍ക്ക് ആവശ്യത്തിന് കുട്ടികള്‍ ഉണ്ടെങ്കില്‍ മുഴയോടൊപ്പം ഗര്‍ഭപാത്രംകൂടി നീക്കാവുന്നതാണ്. 
 
ഗര്‍ഭാശയം നീക്കം ചെയ്യല്‍ ശസ്ത്രക്രിയ വയറു തുറന്നോ യോനിയില്‍ക്കൂടിയോ ലാപ്രോസ്‌കോപ്പി വഴിയോ ചെയ്യാം. മുഴ ചെറുതാക്കാനായി മരുന്നുകളും ഇപ്പോള്‍ ലഭ്യമാണ്. ആര്‍ത്തവവിരാമത്തിന് തൊട്ടുമുമ്പായി മുഴ കണ്ടുപിടിക്കുന്നവരിലും ശസ്ത്രക്രിയ നീട്ടിവയ്‌ക്കേണ്ടവരിലും ഇത് ചെയ്യാം. മരുന്ന് നിര്‍ത്തിക്കഴിഞ്ഞാല്‍ മുഴ പഴയതുപോലെ തിരിച്ചുവരും എന്നതാണ് ഇതിന്റെ പ്രശ്‌നം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വല്ലാതെ തടികൂടുന്നു, ദേഹം മൊത്തം ക്ഷീണവും വരുന്നു; കാരണമെന്ത്?