Webdunia - Bharat's app for daily news and videos

Install App

പക്ഷിപ്പനിയുള്ള പ്രദേശങ്ങളിലുള്ളവര്‍ക്ക് മുട്ടയും ചിക്കനുമൊക്കെ കഴിക്കാമോ, ഇക്കാര്യങ്ങള്‍ അറിയണം

ഈ സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും ഇറച്ചി കോഴികളുടെ വില്‍പ്പന മുട്ടയുടെ വില്‍പ്പന എന്നിവ നിര്‍ത്തിവച്ചിരിക്കുകയാണ്.

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 24 ഏപ്രില്‍ 2025 (17:47 IST)
എച്ച്5എന്‍1 അഥവാ പക്ഷിപ്പനി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പടര്‍ന്നു പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളിലും ഇറച്ചി കോഴികളുടെ വില്‍പ്പന മുട്ടയുടെ വില്‍പ്പന എന്നിവ നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചിക്കനും മുട്ടയും ഒക്കെ കഴിക്കുന്നത് നല്ലതാണോ കഴിക്കാമോ എന്നൊക്കെ പലര്‍ക്കും സംശയമുള്ള കാര്യമാണ്. എന്നാല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍ പാക്കേജും സംഭരണപ്രക്രിയയും ഒക്കെ സുരക്ഷിതമായി ഇടങ്ങളില്‍ നിന്നും ലഭിക്കുന്ന മുട്ടയും ചിക്കനും ഒക്കെ കഴിക്കുന്നതില്‍ കുഴപ്പമില്ല. 
 
അത് നിങ്ങള്‍ക്ക് അത്രയും വിശ്വസിനീയമായ സ്ഥലങ്ങളില്‍ നിന്നും വാങ്ങുന്നതായിരിക്കും. കൂടാതെ കുറഞ്ഞത് 165 ഡിഗ്രി ഫാരന്‍ഹീറ്റിലെങ്കിലും മുട്ട പാകം ചെയ്തിരിക്കണം. പച്ചക്ക് കഴിക്കുന്ന രീതി ഒഴിവാക്കണം. പക്ഷിപ്പനിക്ക് കാരണമാകുന്ന വൈറസുകള്‍ ഉള്‍പ്പെടെ മറ്റെല്ലാ ബാക്ടീരിയകളെയും നശിപ്പിക്കാന്‍ ഈ താപനില മതിയാകും. അതുപോലെതന്നെ ചിക്കന്‍ 165 ഡിഗ്രി ഫാരന്‍ഹീറ്റിലെങ്കിലും മിനിമം വേവിക്കണം. 
 
മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് വൃത്തിയാക്കുമ്പോള്‍ ഉള്ള ശുചിത്വമാണ്. വൃത്തിയാക്കുന്നയാള്‍ വൃത്തിയാക്കിയതിനു ശേഷം കയ്യും കാലും ഒക്കെ നന്നായി വൃത്തിയാക്കേണ്ടതുണ്ട്. ഇത്തരത്തില്‍ വളരെ വൃത്തിയോടും നല്ല രീതിയില്‍ പാകം ചെയ്തും കഴിക്കുകയാണെങ്കില്‍ ഇവയൊന്നും കഴിക്കുന്നതില്‍ കുഴപ്പമില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴക്കാലത്തെ പ്രധാന രോഗങ്ങളെകുറിച്ച് അറിയണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പേപ്പര്‍ കപ്പില്‍ ചായ കുടിക്കുന്നത് അത്ര നല്ലതല്ല! മൈക്രോപ്ലാസ്റ്റിക് ശരീരത്തിലെത്തും

മഴക്കാലത്ത് വീടിനുള്ളിലെ 'കെട്ട നാറ്റം' തലവേദനയാകുന്നുണ്ടോ? പരിഹാരമുണ്ട്

പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന പഴങ്ങൾ ഏതൊക്കെയാണ്?

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ചെറുപ്പത്തില്‍ തന്നെ ഫൈബ്രോയിഡുകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?

അടുത്ത ലേഖനം
Show comments