ചൂടുകാലത്ത് ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധ പാലിക്കേണ്ടതാണ്. ശരീരത്തെ കൂടുതല്‍ ചൂടാക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. അതിലൊന്നാണ് നാം ഏറെ ഇഷ്ടപ്പെടുന്ന ചിക്കന്‍. അമിതമായി ചിക്കന്‍ കഴിച്ചാല്‍ നിങ്ങളുടെ ശരീര താപനില ഉയരുന്നു. വേനല്‍ കാലത്തെ ചൂടിനൊപ്പം ചിക്കന്റെ ചൂട് കൂടിയാകുമ്പോള്‍ അത് ദോഷം ചെയ്യും.
പകല്‍ സമയങ്ങളില്‍ ചിക്കന്‍ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. കഴിക്കുന്ന ചിക്കന്റെ അളവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക. എണ്ണയില്‍ പൊരിച്ചും കൂടുതല്‍ മസാല ചേര്‍ത്തുമുള്ള ചിക്കന്‍ വിഭവങ്ങള്‍ ഒഴിവാക്കണം. ചിക്കന്‍ കഴിക്കുകയാണെങ്കില്‍ അതിനൊപ്പം ജലാംശമുള്ള ഫ്രൂട്ട്‌സ് കഴിക്കുക. ചൂടുകാലത്ത് നോണ്‍ വെജ് വിഭവങ്ങള്‍ കഴിക്കുന്നത് ശരീരം കൂടുതല്‍ ചൂടാകാന്‍ കാരണമാകും. അതുകൊണ്ട് ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുക.