Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാവം തൈരിനെ വെറുതെ വിടൂ..! മഴക്കാലത്ത് കഴിച്ചാല്‍ ഒരു കുഴപ്പവുമില്ല

മഴക്കാലത്ത് തൈര് കഴിക്കുന്നത് ഒരു തരത്തിലുമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകില്ല

പാവം തൈരിനെ വെറുതെ വിടൂ..! മഴക്കാലത്ത് കഴിച്ചാല്‍ ഒരു കുഴപ്പവുമില്ല
, വെള്ളി, 7 ജൂലൈ 2023 (11:09 IST)
ശരീരത്തിനു ഏറെ ഗുണങ്ങള്‍ ചെയ്യുന്ന പദാര്‍ത്ഥമാണ് തൈര്. എന്നാല്‍ തൈരുമായി ബന്ധപ്പെട്ട് ഒട്ടേറെ അന്ധവിശ്വാസങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. മഴക്കാലത്ത് തൈര് കഴിക്കരുത്, രാത്രി കിടക്കുന്നതിനു മുന്‍പ് തൈര് കഴിക്കരുത്, മീന്‍ കറിക്കൊപ്പം തൈര് കഴിക്കരുത്...തുടങ്ങി ഒട്ടേറെ അശാസ്ത്രീയ പ്രചരണങ്ങളാണ് തൈരുമായി ബന്ധപ്പെട്ട് മലയാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. തൈരുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അശാസ്ത്രീയതകളെ നമുക്ക് പടിക്ക് പുറത്ത് നില്‍ക്കാം. ശരിക്കും തൈര് ഒരു കിടിലന്‍ ഭക്ഷണമാണ് ! 
 
മഴക്കാലത്ത് തൈര് കഴിക്കുന്നത് ഒരു തരത്തിലുമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകില്ല. ഏത് കാലാവസ്ഥയിലും തൈര് കഴിക്കുന്നത് നല്ലതാണ്. തൈരിലെ പ്രോബയോട്ടിക് ഘടകം ദഹനനാളത്തിന്റെ തകരാറുകള്‍ തടയാന്‍ സഹായിക്കുന്നതാണ്. മഴക്കാലത്ത് തൈര് കഴിച്ചാല്‍ ദഹിക്കാന്‍ ബുദ്ധിമുട്ടാണെന്ന പ്രചരണവും തെറ്റാണ്. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ പാലിനേക്കാള്‍ വേഗം ദഹിക്കാന്‍ സഹായിക്കുന്നതാണ്. ശരീരത്തിനു ആവശ്യമായ നല്ല ബാക്ടീരിയകളുടെ എണ്ണം തൈരില്‍ കൂടുതലാണ്. 
 
രാത്രി കിടക്കുന്നതിനു മുന്‍പ് തൈര് കഴിക്കുന്നത് ശരീരത്തിനു ദോഷം ചെയ്യില്ല. തൈരില്‍ അടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫാന്‍ എന്ന ഘടകം നിങ്ങളുടെ ഉറക്ക-ഉണര്‍വ് ചക്രത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. രാത്രി തൈര് കഴിച്ചാല്‍ ദഹിക്കില്ലെന്ന പ്രചാരണവും തെറ്റാണ്. 
 
മുലയൂട്ടുന്ന അമ്മമാര്‍ തൈര് കഴിക്കുന്നതു കൊണ്ട് യാതൊരു ആരോഗ്യപ്രശ്‌നവും ഉണ്ടാകില്ല. തൈര് കഴിച്ചാല്‍ അമ്മയ്ക്കും കുഞ്ഞിനും ജലദോഷവും കഫക്കെട്ടും വരുമെന്ന വിശ്വാസം തെറ്റാണ്. തൈരില്‍ നല്ല ബാക്ടീരിയകള്‍ സജീവമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കും. മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. കാത്സ്യം, വിറ്റാമിന്‍ ഡി, പൊട്ടാസ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുള്ള തൈര് ദിവസത്തില്‍ ഒരിക്കലെങ്കിലും കഴിച്ചിരിക്കണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെറ്റായ ജീവിത രീതിമൂലം രോഗങ്ങളുടെ പിടിയിലാണ് പലരും; ഈ ശീലങ്ങള്‍ ഉപേക്ഷിക്കണം