ഭക്ഷണം കഴിച്ച ശേഷം കുളിക്കാമോ? ഇതാണ് ശാസ്ത്രം

ഭക്ഷണം കഴിച്ചു കഴിഞ്ഞ് 20 മിനിറ്റിന് ശേഷം കുളിക്കുന്നതാണ് ശരീരത്തിനു നല്ലത്

Webdunia
ശനി, 9 സെപ്‌റ്റംബര്‍ 2023 (07:38 IST)
'ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണം' എന്നൊരു ചൊല്ല് മലയാളികള്‍ക്കിടയില്‍ ഉണ്ട്. അതായത് ഭക്ഷണ ശേഷം കുളിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്നാണ് പൊതുവെയുള്ള വിചാരം. എന്നാല്‍, ഭക്ഷണശേഷം കുളിക്കുന്നത് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നതിന് ശാസ്ത്രീയമായി ഇതുവരെ ഒരു തെളിവും ഇല്ല. എങ്കിലും ഭക്ഷണ ശേഷം ഉടനെ കുളിക്കുമ്പോള്‍ ശരീരത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുന്നു. അത് എന്തൊക്കെയാണെന്ന് നോക്കാം. 
 
ഭക്ഷണ ശേഷം ശരീരതാപനിലയില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടാകുന്നു. ഇതിലൂടെ ദഹനേന്ദ്രിയങ്ങളിലേക്കുള്ള രക്തയോട്ടം കൂടുന്നു. ഭക്ഷണ കഴിഞ്ഞ ഉടന്‍ കുളിക്കുക കൂടി ചെയ്താല്‍ അത് ശരീര താപനില പിന്നെയും വര്‍ദ്ധിപ്പിക്കുകയും ഹൃദയമിടിപ്പ് കൂട്ടുകയും ചെയ്യുന്നു. ഇത് പൊതുവെ ശരീരത്തില്‍ അസ്വസ്ഥത ഉണ്ടാകും. ഈ അസ്വസ്ഥത ഒഴിവാക്കാനാണ് ഭക്ഷണം കഴിച്ച ഉടനെയുള്ള കുളി വേണ്ട എന്നു പറയുന്നത്. 
 
ഭക്ഷണം കഴിച്ചു കഴിഞ്ഞ് 20 മിനിറ്റിന് ശേഷം കുളിക്കുന്നതാണ് ശരീരത്തിനു നല്ലത്. അതേസമയം ഭക്ഷണം കഴിച്ച ഉടനെ കുളിച്ചെന്ന് കരുതി മാരകമായ ഒരു പ്രശ്‌നവും ശരീരത്തില്‍ ഉണ്ടാകുന്നില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൂര്‍ക്കംവലി ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുമോ? വിദഗ്ദ്ധര്‍ പറയുന്നത് കേള്‍ക്കാം

ഒരു ആന്റിബയോട്ടിക് കോഴ്‌സ് 30 മുതല്‍ 50ശതമാനം വരെ നല്ല ബാക്ടീരിയകളെ നശിപ്പിക്കും; കുടലിന്റെ ആരോഗ്യവും പ്രതിരോധശേഷിയും തമ്മിലുള്ള ബന്ധം ഇതാണ്

80ശതമാനം കാന്‍സര്‍ രോഗികളും ഈ പ്രാരംഭ ലക്ഷണങ്ങള്‍ കാണുന്നില്ല; 15 വര്‍ഷത്തെ പരിചയമുള്ള ഓങ്കോളജിസ്റ്റ് മുന്നറിയിപ്പ് നല്‍കുന്നു

കരളിനെ നശിപ്പിക്കുന്ന ചില 'നല്ല' ഭക്ഷണങ്ങൾ

സവാളയേക്കാള്‍ കേമന്‍ ചുവന്നുള്ളി; അറിയാം ആരോഗ്യ ഗുണങ്ങള്‍

അടുത്ത ലേഖനം
Show comments