Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുഴമീനാണോ കടല്‍ മീനാണോ ആരോഗ്യത്തിന് നല്ലത്

പുഴമീനാണോ കടല്‍ മീനാണോ ആരോഗ്യത്തിന് നല്ലത്

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (16:53 IST)
ഊണിനൊപ്പം മീന്‍ വറുത്തതോ കറിവച്ചതോ ഉണ്ടെങ്കില്‍ പിന്നെ ഒന്നും നോക്കില്ല, വയറ് നിറയുന്നതുവരെ ചോര്‍ അകത്താക്കും. മലയാളികള്‍ക്ക് അത്രയും പ്രിയങ്കരമാണ് ഈ കോമ്പിനേഷന്‍. മഴക്കാലത്ത് പുഴമത്സ്യങ്ങള്‍ വളരെ എളുപ്പത്തില്‍ ലഭ്യമാകും. രുചിയിലും ഗുണത്തിലും കടല്‍ മത്സ്യങ്ങളേക്കാള്‍ കേമനാണ് പുഴ മത്സ്യങ്ങള്‍ എന്ന് പലര്‍ക്കും അറിയില്ല.
 
എന്താണ് പുഴ മത്സ്യങ്ങളുടെ പ്രത്യേകതയും ആരോഗ്യ ഗുണവും എന്ന് പലരും സംശയം ഉന്നയിക്കാറുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡിന്റെ അളവ് കടല്‍ മത്സ്യത്തേക്കാള്‍ കൂടുതലാണ് പുഴ മത്സ്യത്തില്‍. ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കാനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും പുഴമത്സ്യം സൂപ്പറാണ്.
 
വാര്‍ദ്ധക്യ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍, കാഴ്ച പ്രശ്നങ്ങള്‍ എന്നിവയ്ക്ക് പരിഹാരം കാണാനും പുഴ മത്സ്യം സഹായിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിക്കുകയും ഓര്‍മ്മയുടെ തകരാറുകള്‍ പരിഹരിക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും കഴിക്കുന്നത് സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു.
 
ബുദ്ധിശക്തിയും പ്രതിരോധ ശക്തിയും കുട്ടികള്‍ക്ക് പുഴ മത്സ്യം നല്‍കുന്നതിലൂടെ ഉറപ്പാക്കാം. ചര്‍മ്മ രോഗങ്ങള്‍, ചര്‍മത്തിലുണ്ടാകുന്ന പലതരം അലര്‍ജി എന്നിവയ്ക്ക് പ്രതിവിധിയായ പുഴ മത്സ്യം ചര്‍മത്തിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിരാവിലെയുള്ള സെക്‌സ് ശരീരത്തിനു ഗുണം ചെയ്യും; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം