Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇറുകിയ ജീൻസ് ധരിച്ചാൽ ബീജോത്പാദനം കുറയുമോ?

ഇറുകിയ ജീൻസ് ധരിച്ചാൽ ബീജോത്പാദനം കുറയുമോ?

നിഹാരിക കെ.എസ്

, വ്യാഴം, 30 ജനുവരി 2025 (10:55 IST)
ഫാഷൻ രംഗത്ത് ട്രെൻഡുകൾ എത്ര മാറിയാലും ജീൻസിനുള്ള സ്വീകാര്യത ഒരിക്കലും ഇല്ലാതാകുന്നില്ല. പല രീതിയിലുള്ള ജീൻസുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. സ്ത്രീ/പുരുഷ വ്യത്യാസമില്ലാതെ എല്ലാവർക്കും ജീൻസ് ജനപ്രിയമാണ്. ഇറുകിയ ജീൻസ് ധരിക്കുന്നത് പുരുഷന്മാരിൽ വൃഷണ ക്യാൻസർ ഉണ്ടാകുമെന്നും സ്ത്രീകൾക്ക് കുട്ടികൾ ജനിക്കില്ലെന്നുമൊക്കെ പ്രചാരണമുണ്ട്. ഇതിലൊക്കെ വാസ്തവത്തിൽ സത്യമുണ്ടോ?
 
ചെന്നൈയിലെ ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നെഫ്രോളജി ആൻഡ് യൂറോളജിയിലെ കൺസൾട്ടന്റ് മൈക്രോസർജിക്കൽ ആൻഡ്രോളജിസ്റ്റും യൂറോളജിസ്റ്റുമായ ഡോ. സഞ്ജയ് പ്രകാശ് ജെ ടൈംസ്‌ നൗവിന് നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.
 
വൃഷണ ക്യാൻസർ താരതമ്യേനെ അപൂർവ്വമായി കാണപ്പെടുന്ന ഒന്നാണ്. പാരമ്പര്യം, ചില ജനിതക അവസ്ഥകൾ എന്നിവയൊക്കെ രോഗം വരുന്നതിൽ നിർണായകമാണ്. എങ്കിലും ശാസ്ത്രീയമായ തെളിവുകളൊന്നും ഇറുകിയ ജീൻസുകളെ വൃഷണക്യാൻസറുമായി നേരിട്ട് ബന്ധിപ്പിക്കുന്നില്ല. ഇറുകിയ ജീൻസ് ക്യാൻസറിന് കാരണമാകുമോ എന്ന തോന്നൽ വ്യഷണ ആരോഗ്യത്തെക്കുറിച്ചുളള ആശങ്കകളിൽനിന്ന് ഉണ്ടാകുന്നതാണെന്നാണ് ഈ ഡോക്ടറുടെ അഭിപ്രായം.
 
ക്യാൻസർ സാധ്യത കുറവാണെങ്കിലും ഇറുകിയ ജീൻസ് സ്‌ക്രോട്ടൽ താപനില ഉയർത്താൻ സാധ്യതയുണ്ട്. ഇത് ബീജത്തിന്റെ ഗുണനിലവാരത്തെ താൽക്കാലികമായി ബാധിക്കും. ഇത്തരത്തിലുള്ള ജീൻസ് ധരിക്കുന്ന 2,000 പുരുഷന്മാരെ ഉൾപ്പെടുത്തി യുകെയിൽ നടത്തിയ ഒരു സർവ്വേയിൽ പല പുരുഷന്മാർക്കും ഞരമ്പിലെ അസ്വസ്ഥത, മൂത്രാശയ പ്രശ്‌നങ്ങൾ എന്നിവ അനുഭവപ്പെടുന്നതായി റിപ്പോർട്ട് ചെയ്തു. 
 
ഇറുകിയ ജീൻസ് ദീർഘനേരം ധരിക്കുന്നത് മൂത്രനാളിയിലെ അണുബാധ, ഫംഗൽ ഗ്രോയിൻ അണുബാധ, ബീജത്തിന്റെ ഗുണങ്ങൾ കുറയൽ എന്നിവയ്ക്ക് കാരണമാകുന്നു. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർ ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൗമാരക്കാർക്കിടയിൽ വർദ്ധിച്ച് വരുന്ന ചില ആരോഗ്യ പ്രശ്നങ്ങൾ