Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീകൾക്ക് പ്രോട്ടീൻ പൗഡർ കഴിക്കാമോ?

Health Tips

നിഹാരിക കെ.എസ്

, ചൊവ്വ, 7 ഒക്‌ടോബര്‍ 2025 (13:30 IST)
പ്രോട്ടീൻ പൗഡർ കഴിക്കുന്ന പുരുഷന്മാർ ഉണ്ട്. സ്ത്രീകളും ഈ ലിസ്റ്റിൽ ഇടംപിടിച്ച് കഴിഞ്ഞു. പ്രോട്ടീൻ പൗഡർ സ്ത്രീകൾക്ക് കഴിക്കാമോ എന്ന് ചോദിക്കുന്നവരുണ്ട്. ഈ ശീലം അവരുടെ ആർത്തവചക്രത്തെ ബാധിക്കുമോ എന്നാണ് പലരുടെയും സംശയം. 
 
അസുഖങ്ങളൊന്നുമില്ലാത്ത പ്രായപൂർത്തിയായ ഒരാൾക്ക് ദിവസത്തിൽ ശരീരഭാരത്തിന് അനുസരിച്ച് ഒരു ഗ്രാം/കിലോഗ്രാം അല്ലെങ്കിൽ 0.8 ഗ്രാം/കിലോഗ്രാം ബോഡി വെയിറ്റ് പ്രോട്ടീൻ ആവശ്യമാണ്, പ്രത്യേകിച്ച് സ്ത്രീകളിൽ ആവർത്തവ സമയത്ത്. 
 
ആർത്തവ സമയം ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താനും വയറു വേദന, അസ്വസ്ഥത, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ക്ഷീണം എന്നിവ ലഘൂകരിക്കാൻ പ്രോട്ടീൻ ആവശ്യമാണ്. കൂടാതെ ഈ സമയം ഊർജ്ജം നിലനിർത്താനും പ്രോട്ടീൻ സഹായിക്കും.
 
എന്നാൽ ദിവസത്തിൽ ആവശ്യമുള്ള പ്രോട്ടീൻ ഒറ്റ തവണ കഴിക്കുന്നതിനെക്കാൾ നല്ലത് പല നേരത്തെ ഭക്ഷണത്തിലൂടെയും ചെറിയ തോതിൽ കഴിക്കുന്നതാണ്. ഓരേ സമയം കൂടിയ അളവിൽ പ്രോട്ടീൻ ഉപയോഗിക്കുന്നത് മൂലം അവയുടെ ആഗിരണം ശരിയായ രീതിയിൽ നടക്കാതെ വരും. അത് വൃക്കകൾ അമിതഭാരമാകും. ​പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് പ്രോട്ടീൻ പൗഡർ കഴിക്കുന്നതിനെക്കാൾ സുരക്ഷിതം.
 
ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും പ്രോട്ടീൻ പൗഡർ കഴിക്കരുത്.
 
വൃക്ക രോഗമുള്ള സ്ത്രീകൾ പ്രോട്ടീൻ പൗഡറുകൾ കഴിക്കുന്നത് ശ്രദ്ധിക്കണം.
 
പ്രോട്ടീൻ പൗഡറിൽ പാൽ, സോയ, ഗ്ലൂറ്റൻ തുടങ്ങിയ അടങ്ങിയിട്ടുണ്ട്
 
 ഇത് ചിലരിൽ അലർജി ഉണ്ടാക്കാം. 
 
അലർജിയുള്ളവർ പ്രോട്ടീൻ പൗഡർ കഴിക്കരുത്.
 
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കഴിക്കാതിരിക്കുന്നതാണ് നല്ലത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെഞ്ചുവേദനയെന്ന് പറഞ്ഞ് ചെറുപ്പക്കാര്‍ ആശുപത്രികളില്‍ എത്തുന്നു; കാരണം ഹൃദയാഘാതം വരുമോയെന്ന ഉത്കണ്ഠ