ധാരാളം വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ഭക്ഷണമാണ് കോളിഫ്‌ലവര്‍. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയിട്ടുണ്ട്. എന്നാല്‍ കോളിഫ്‌ലവര്‍ അമിതമായി കഴിക്കുന്നത് ചില ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതില്‍ ഒന്നാണ് ഗ്യാസും അസിഡിറ്റിയും. നിലവില്‍ ഗ്യാസും അസിഡിറ്റിയും ഉള്ള ആളുകള്‍ കോളിഫ്‌ലവര്‍ ഒഴിവാക്കുന്നതാണ് നല്ലത്. അതേസമയം തൈറോയ്ഡ് രോഗം ഉണ്ടെങ്കിലും കോളിഫ്‌ലവര്‍ കഴിക്കാന്‍ പാടില്ല. ഇത് തൈറോയ്ഡ് ഗ്രന്ഥിയെ ദോഷകരമായി ബാധിക്കും. ഇത് അയണിന്റെ ആഗീകരണത്തെ കുറയ്ക്കും. ഇത് ടി3 ടി4 ഹോര്‍മോണുകളെയും ബാധിക്കും. ഇങ്ങനെ തൈറോയ്ഡ് രോഗം മൂര്‍ച്ഛിക്കാന്‍ സാധ്യതയുണ്ട്.
അതേസമയം വൃക്കകളില്‍ കല്ലുള്ളവരും കോളിഫ്‌ലവര്‍ കഴിക്കാന്‍ പാടില്ല. കാല്‍സ്യം ഓക്‌സിലേറ്റുകള്‍ ഇതില്‍ ധാരാളം ഉണ്ടെന്നതാണ് ഇതിന് കാരണം. രക്തം കട്ടപിടിക്കുന്ന അവസ്ഥ ഉള്ളവരും കോളിഫ്‌ലവര്‍ ഉപേക്ഷിക്കണം. ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും വിറ്റാമിന്‍ കെയും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തെ കട്ടിയുള്ളതാക്കും.