Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇവര്‍ ഒരിക്കലും അബദ്ധവശാല്‍ പോലും കോളിഫ്ളവര്‍ കഴിക്കരുത്!

ഇവര്‍ ഒരിക്കലും അബദ്ധവശാല്‍ പോലും കോളിഫ്ളവര്‍ കഴിക്കരുത്!

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 13 ജനുവരി 2025 (20:27 IST)
ശൈത്യകാലത്ത് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന പച്ചക്കറികളില്‍ ഒന്നാണ് കോളിഫ്‌ലവര്‍. നിലവില്‍ വിപണിയില്‍ ഇത് സുലഭമാണ്. ഗോബി മഞ്ചൂരിയന്‍, പൊരിച്ചത്, കറികള്‍ എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ ഇത് കഴിക്കുന്നു. കോളിഫ്‌ളവറിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഇത് പ്രോട്ടീനുകളാല്‍ സമ്പുഷ്ടമാണ്. ബ്രോക്കോളി, കാബേജ്, കോളിഫ്‌ലവര്‍ എന്നിവ ശീതകാല പച്ചക്കറികളാണ്. എന്നിരുന്നാലും, കോളിഫ്‌ളവര്‍ എല്ലാവര്‍ക്കും നല്ലതല്ല. 
 
ചില ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ കോളിഫ്‌ളവര്‍ കഴിക്കുന്നത് ഒഴിവാക്കണം. തൈറോയ്ഡ് പ്രശ്നങ്ങളും യൂറിക് ആസിഡ് പ്രശ്നങ്ങളും ഉള്ളവര്‍ കോളിഫ്ളവര്‍ ഒഴിവാക്കണം. ഈ അവസ്ഥകള്‍ വഷളാക്കാന്‍ കോളിഫ്‌ളവറിന് കഴിയും. ഗര്‍ഭിണികളായ സ്ത്രീകള്‍ പലപ്പോഴും ഗ്യാസ് പ്രശ്‌നങ്ങള്‍ നേരിടുന്നു, അതിനാല്‍ കോളിഫ്‌ളവര്‍ ഒഴിവാക്കണം. ഇത് അമ്മയ്ക്കും കുഞ്ഞിനും ദോഷം ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ ടൂത്ത് പേസ്റ്റ് നിങ്ങളുടെ പല്ലിനു പണി തരും !