പൊരിച്ചെടുത്ത ഭക്ഷണങ്ങളില്‍ ഫൈബറുകള്‍ കുറവാണ്. ഇവ മലബന്ധത്തിനും വയറിളക്കത്തിനും കാരണമാകും. കൃതൃമ മധുരം നല്‍കുന്ന പദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് വയര്‍ പെരുക്കത്തിനും വയറിളക്കത്തിനും കാരണമാകും. ടിന്നിലടച്ച ഭക്ഷണങ്ങള്‍ വയറിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഹാനികരമാണ്.
മദ്യം ദഹനവ്യവസ്ഥയെ അസ്വസ്ഥപ്പെടുത്തും. ആസിഡിന്റെ ഉല്‍പാദനം കൂട്ടുകയും അടിവയറ്റില്‍ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും.