Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാത്‌റൂമില്‍ പോയില്ലെങ്കില്‍ കുട്ടികളോട് ദേഷ്യപ്പെടരുത്; കുട്ടികളിലെ മലബന്ധം തടയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Children Health Tips

സിആര്‍ രവിചന്ദ്രന്‍

, ശനി, 13 ഏപ്രില്‍ 2024 (12:45 IST)
കുട്ടികളിലെ പതിവായുള്ള മലബന്ധം ഒരു ആരോഗ്യപ്രശ്‌നമാണ്. ഇത് കുട്ടികളില്‍ വളരെ സാധാരണവുമാണ്. കുട്ടികളിലെ ആഹാര ശീലത്തില്‍ മാറ്റം വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തണം. ഫൈബര്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് മലബന്ധത്തെ തടയും. എരിവുള്ളതും ഏണ്ണ കൂടുതലുള്ളതും ടിന്നിലടച്ച ഭക്ഷണങ്ങളും കൊടുക്കാതിരിക്കാനും ശ്രദ്ധിക്കണം.
 
കുടാതെ വിനോദം ഉള്‍പ്പെടെ ശാരീരികാധ്വാനമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ശ്രദ്ധിക്കണം. അതേസമയം ബാത്‌റൂമില്‍ പോയില്ലെങ്കില്‍ കുട്ടികളോട് ദേഷ്യപ്പെടാനും പാടില്ല. നിര്‍ബന്ധിച്ച് ബാത്‌റൂമില്‍ കയറ്റ്ുന്നത് ദോഷം ചെയ്യും. മലം പോകാന്‍ കൂടുതല്‍ നേരം പ്രയാസപ്പെടുന്നതും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലിനീകരണം മുടയുടെ ആരോഗ്യത്തെ ബാധിക്കും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം