Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊളസ്ട്രോളിനെ വരുതിയില്‍ നിര്‍ത്താം... ഇവയൊക്കെ കഴിച്ചാല്‍

കൊളസ്ട്രോളിനെ വരുതിയില്‍ നിര്‍ത്താം... ഇവയൊക്കെ കഴിച്ചാല്‍
, വ്യാഴം, 29 ഒക്‌ടോബര്‍ 2015 (15:40 IST)
കൊളസ്ട്രോളെന്ന് കേള്‍ക്കുന്നതേ മലയാളികള്‍ക്ക് പേടിയാണ്. അമിത വണ്ണത്തിനും, ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമൊക്കെ കൊളസ്ട്രോള്‍ കാരണമാകുന്നു.  കൊളസ്‌ട്രോള്‍ രക്തത്തിലെ ലിപ്പിഡ് എന്ന ഒരു തരം കൊഴുപ്പാണ്. കൊളസ്ട്രോളിനെ തടയാന്‍ പട്ടിണി കിടക്കുന്നവരും ഭക്ഷണ  നിയന്ത്രണം നടത്തുകയുംനൊക്കെ ചെയ്യും. എന്നാല്‍ കൊളസ്‌ട്രോളിനെ തടയുന്ന ചില ഭക്ഷണങ്ങളുണ്ട്. തടയുക മാത്രമല്ല അപകടകരമാകുന്ന രീതിയില്‍ ഒരു തരത്തിലും ഇത് കൊളസ്‌ട്രോളിനെ ഉയരാന്‍ അനുവദിക്കുകയുമില്ല.

അത്തരം ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം. മുട്ട, ഒലീവ് ഓയില്‍, നട്സ്, തൈര്‍, റെഡ്മീറ്റ്, കടല്‍ മീനുകള്‍ തുടങ്ങൊയിയവയാണവ. മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ ഉയരുമെന്നതാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ പലപ്പോഴും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതും പ്രോട്ടീനുകള്‍ കൊണ്ട് സമ്പുഷ്ടവുമാണ് മുട്ട എന്നതാണ് സത്യം. എന്നാല്‍ പലരും മുട്ടയുടെ വെള്ളമാത്രമാണ് ഉപയോഗിക്കുക. കോഴുപ്പ് പേടിച്ച് മുട്ടയുടെ മഞ്ഞ പലരും ഒഴിവാക്കുകയും ചെയ്യും.

കൊഴുപ്പിനെ പുറം തള്ളാന്‍ മറ്റൊരു പ്രധാനപ്പെട്ട സാധനം ഒലീവ് ഓയിലാണ്. ഒലിവ്വ് ഓയില്‍ ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ദീര്‍ഘായുസിനും നല്ലതാണ്. അതിനാല്‍ കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉപേക്ഷിച്ച് ഒലീവ് ഓയില്‍ സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്.

നട്സുകള്‍ മറ്റൊരു സുപ്രധാന ഭക്ഷണമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഏത് തരത്തില്‍ കഴിച്ചാലും ആരോഗ്യം നല്‍കുന്നതാണ് നട്‌സ്. ആയുര്‍ദൈര്‍ഘ്യം കൂട്ടുന്നതിനും നട്‌സ് കഴിക്കുന്നതിലൂടെ കഴിയും. ബദാം, ഈന്തപ്പശന്‍, കശുവണ്ടി, നിലക്കടല തുടങ്ങിയവ കൂടുതല്‍ പ്രാധാന്യ്മര്‍ഹിക്കുന്നു. നിലക്കടല എണ്ണ ഉപയോഗിക്കാതെ മണല്‍ ഉപയോഗിച്ച് വറുത്തെടുക്കുന്നത് ദിവസവും ഒരു പിടി കഴിക്കുന്നത് അടിവയറ്റിലെ കൊഴുപ്പിനെ പുറം തള്ളാന്‍ സഹായിക്കും.

പാലും പാലുല്പന്നങ്ങളും കൊഴുപ്പ് കുറയ്ക്കുന്നതില്‍ മുന്‍പന്തിയിലാണ്. പാലുല്‍പ്പന്നങ്ങളില്‍ പ്രാധാന്യം തൈരിനാണ്. ഭക്ഷണശേഷം ഡെസേര്‍ട്ടുകള്‍ക്ക് പകരം തൈര് ഉപയോഗിക്കുന്നത് കൊഴുപ്പ് ശരീരത്തില്‍ അടിയുന്നത് തടയുകയും ചെയ്യും. വിവിധ തരത്തിലുള്ള ധാന്യങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കടല്‍വിഭവങ്ങളെല്ലാം തന്നെ നല്ലതാണ്. എന്നാല്‍ ഇവയില്‍ കൊഴുപ്പ് തീരെ കുറഞ്ഞ പല വിഭവങ്ങളുമുണ്ട്. ഇത് ഹൃദയാഘാത പ്രശ്‌നങ്ങളെ ദുരീകരിക്കുന്നു. ഉദാഹരണത്തിന് കടല്‍ ഞണ്ട്, ചെമ്മീന്‍, ചെറിയ മീനുകള്‍ തുടങ്ങിയവ. റെഡ് മീറ്റ് കൊഴുപ്പു കുറഞ്ഞ ഭക്ഷണമാണെന്നുള്ളതു മാത്രമല്ല ഇത് കൊളസ്‌ട്രോളിനെ പ്രതിരോധിയ്ക്കുന്നു എന്നതാണ് സത്യം.എന്നാല്‍ കാന്‍സര്‍ സാധ്യത് ഇത് സ്ഥിരമായി ഭക്ഷിക്കുന്നവരില്‍ കൂടുതലായിരിക്കും എന്ന് മാത്രം.

ചോക്ലേറ്റ് കഴിക്കാനിഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. എന്നാല്‍ പ്രായമായവര്‍ ചോക്ലേറ്റിനെ എന്നും ഒരു കയ്യകലം നിര്‍ത്തും. എന്നാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ചോക്ലേറ്റ് സഹായിക്കും എന്നതാണ് സത്യം.

Share this Story:

Follow Webdunia malayalam