Select Your Language

Notifications

webdunia
webdunia
webdunia
webdunia

Coffee and Liver Health: കരളിന്റെ ആരോഗ്യത്തിനു കാപ്പി സൂപ്പറാ..! പക്ഷേ ഇങ്ങനെ കുടിക്കണം

മധുരം ചേര്‍ക്കാതെ 150 ml ബ്ലാക്ക് കോഫി കുടിക്കാവുന്നതാണ്

Black Coffee, Health Benefits of Coffee, Liver Health and Coffee, Should Drink Coffee, Health News, Webdunia Malayalam

രേണുക വേണു

, ബുധന്‍, 10 ജനുവരി 2024 (10:37 IST)
Black Coffee

Coffee and Liver Health: ദിവസവും ഒന്നിലേറെ ചായയും കാപ്പിയും കുടിക്കുന്നവരാണ് നാം. അമിതമായ ചായ/കാപ്പി കുടി ശരീരത്തിനു ദോഷം ചെയ്യുമെന്ന് അറിയാമല്ലോ? അതേസമയം നിങ്ങളുടെ കരളിന്റെ ആരോഗ്യത്തിനു ഗുണം ചെയ്യുന്ന ഒന്നാണ് കാപ്പി. കരളിന്റെ ആരോഗ്യത്തിനു ബ്ലാക്ക് കോഫി നല്ലതാണ്. 
 
മധുരം ചേര്‍ക്കാതെ 150 ml ബ്ലാക്ക് കോഫി കുടിക്കാവുന്നതാണ്. ദിവസത്തില്‍ മൂന്ന് തവണയെങ്കിലും ഇത് കുടിക്കാം. പാല്‍ ചേര്‍ത്തുള്ള കാപ്പി ഒഴിവാക്കുക. കാപ്പി പൊടി ഏത് ബ്രാന്‍ഡ് ആണെങ്കിലും ഒരു പ്രശ്‌നവുമില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. കട്ടന്‍ കാപ്പി കുടിക്കുന്നവരില്‍ ഫാറ്റി ലിവറിനുള്ള സാധ്യത കുറയുന്നു. കരള്‍ കോശങ്ങളില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ കട്ടന്‍ കാപ്പി സഹായിക്കും. 

 
കട്ടന്‍ കാപ്പി സ്ഥിരമാക്കിയവരില്‍ ലിവര്‍ സിറോസിസിനുള്ള സാധ്യത കുറയുന്നതായി പഠനങ്ങള്‍ ഉണ്ട്. കാപ്പിയിലെ ആസിഡ് സാന്നിധ്യം ഹെപ്പറ്റൈറ്റിസ് ബിക്ക് കാരണമാകുന്ന വൈറസിനെ പ്രതിരോധിക്കുന്നു. പ്രമേഹം, അമിത വണ്ണം എന്നിവ ഉള്ളവര്‍ ചായയില്‍ നിന്ന് കട്ടന്‍ കാപ്പിയിലേക്ക് മാറുന്നതാണ് ആരോഗ്യത്തിനു നല്ലത്. കാപ്പിയിലെ രാസഘടകങ്ങള്‍ ലിവര്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കും. കൊഴുപ്പ് മൂലമുള്ള കരളിലെ നീര്‍ക്കെട്ട് ഒഴിവാക്കാനും കട്ടന്‍ കാപ്പി നല്ലതാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Side effects of Skipping Lunch: തടി കുറയ്ക്കാന്‍ ഉച്ചഭക്ഷണം ഒഴിവാക്കുന്ന ശീലമുണ്ടോ? ആരോഗ്യത്തിനു ദോഷം