മലയാളികളെ സംബന്ധിച്ച് കുളി ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ചിലര്‍ക്ക് തണുത്ത വെള്ളത്തില്‍ കുളിക്കാന്‍ ഞാന്‍ ഇഷ്ടമെങ്കില്‍ ചിലര്‍ക്ക് ചൂടുവെള്ളമാണ് ഇഷ്ടം. രണ്ട് വെള്ളത്തിനും അതിന്റേതായ ഗുണങ്ങളുണ്ട്. തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് വഴി നിങ്ങളുടെ ചര്‍മം ശക്തിപ്പെടുന്നു. അതുപോലെതന്നെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നത് തണുത്ത വെള്ളത്തില്‍ കുളിക്കുന്നതാണ് നല്ലത്.
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും തണുത്ത വെള്ളത്തിലെ കുളി സഹായിക്കും. ചൂടുവെള്ളത്തില്‍ കുളിക്കുന്നത് നിങ്ങളുടെ ക്ഷീണം അകറ്റാന്‍ സഹായിക്കും. അതിനൊപ്പം തന്നെ തലവേദന അകറ്റുന്നതിനും ചൂടുവെള്ളത്തിലെ കുളിയാണ് നല്ലത്.
ചൂടുവെള്ളത്തില്‍ കുളിക്കുന്നത് പേശികള്‍ക്ക് അയവ് വരുത്താന്‍ സഹായിക്കും. ചര്‍മ്മത്തിലെ അടഞ്ഞ സുഷിരങ്ങള്‍ തുറന്നു ചര്‍മ്മം വൃത്തിയാക്കാന്‍ സഹായിക്കും.