Webdunia - Bharat's app for daily news and videos

Install App

ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലാപ് ടോപ്പിന് മുന്നില്‍ മണിക്കൂറുകളോളം ഇരിക്കുമ്പോള്‍ യുവാക്കളും യുവതികളും നേരിടുന്ന പ്രധാന പ്രശ്നമാണ് കുടവയര്‍

രേണുക വേണു
ശനി, 29 മാര്‍ച്ച് 2025 (14:20 IST)
വര്‍ക് ഫ്രം ഹോം നമ്മളില്‍ പലരുടെയും മാനസിക സമ്മര്‍ദ്ദവും കൂടിയിട്ടുണ്ട്. ഓഫീസ് ചുറ്റുപാടില്‍ ജോലി ചെയ്യുന്ന അത്ര സുഖമല്ല വര്‍ക് ഫ്രം ഹോം എക്സ്പീരിയന്‍സ് എന്നാണ് പലരും പറയുന്നത്. ഓഫീസില്‍ ആണെങ്കില്‍ അല്‍പ്പം ബ്രേക്ക് എടുക്കുകയും എഴുന്നേറ്റ് നടക്കുകയും ചെയ്യുന്ന പലരും വീട്ടില്‍ അങ്ങനെയല്ല. ഒറ്റ ഇരിപ്പിന് പണി ചെയ്യുന്ന മനോഭാവമാണ് വര്‍ക് ഫ്രം ഹോമില്‍ പലര്‍ക്കും. 
 
ലാപ് ടോപ്പിന് മുന്നില്‍ മണിക്കൂറുകളോളം ഇരിക്കുമ്പോള്‍ യുവാക്കളും യുവതികളും നേരിടുന്ന പ്രധാന പ്രശ്നമാണ് കുടവയര്‍. കുറേ നേരം ലാപ് ടോപ്പിന് മുന്നില്‍ ഒരേ പൊസിഷനില്‍ ഇരിക്കുമ്പോള്‍ അതിവേഗം വയര്‍ ചാടും. ഈ പ്രതിസന്ധി മറികടക്കാന്‍ ചെറിയ കുറുക്കുവഴിയുണ്ട്. ഓരോ അരമണിക്കൂറിലും ലാപ്ടോപ്പിന് മുന്നില്‍ നിന്ന് എഴുന്നേറ്റ് വീടിനുള്ളില്‍ തന്നെ അല്‍പ്പം നടക്കുക. അരമണിക്കൂര്‍ ഇടവേളയില്‍ നിര്‍ബന്ധമായും ഇത് ചെയ്യണം. ഇരിക്കുന്നതിന്റെ പൊസിഷന്‍ ഇടയ്ക്കിടെ മാറ്റുന്നതും നല്ലതാണ്. 
 
ജോലിക്കിടെ ഇടയ്ക്കിടെ ഉലാത്തുന്നത് ഒരുപരിധിവരെ അമിതമായ വയര്‍ ചാടലിനു പരിഹാരമാണ്. വീട്ടില്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ...ഒപ്പം കൃത്യമായ ഇടവേളകളില്‍ ശരീരം സ്ട്രച്ച് ചെയ്യാനും മറക്കരുത്. ഇടയ്ക്കിടെ കുമ്പിട്ട് നിവരുന്നതും നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ആഴ്ചയില്‍ ഒരിക്കലെങ്കിലും പാവയ്ക്ക കഴിക്കണം; ഗുണങ്ങള്‍ ഒട്ടേറെ

മൈന്‍ഡ്ഫുള്‍ പരിശീലിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

പാട്ടുകേട്ട് രസിച്ച് നടന്നോളു, ഹൃദയാരോഗ്യം വര്‍ധിപ്പിക്കും!

വൃക്കയിലെ കാന്‍സര്‍ എങ്ങനെ കണ്ടെത്താം; പുരുഷന്മാരില്‍ കൂടുതല്‍ സാധ്യത!

അടുത്ത ലേഖനം
Show comments