Webdunia - Bharat's app for daily news and videos

Install App

ആഴ്ചയില്‍ ഒരിക്കലെങ്കിലും പാവയ്ക്ക കഴിക്കണം; ഗുണങ്ങള്‍ ഒട്ടേറെ

പാവയ്ക്കയിലെ കയ്പ്പ് നീരിലാണ് അതിന്റെ പോഷകങ്ങള്‍ മുഴുവന്‍ ഉള്ളതെന്നാണ് പറയുന്നത്.

രേണുക വേണു
ശനി, 29 മാര്‍ച്ച് 2025 (11:20 IST)
പാവക്കയ്ക്ക് ഒത്തിരി ഗുണങ്ങളുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങള്‍ ഉണ്ടെങ്കിലും കയ്പ് അനുഭവപ്പെടുത്തിനാലാണ് മിക്കവരും പാവയ്ക്കയെ മാറ്റി നിര്‍ത്തുന്നത്. എന്നാല്‍ വിറ്റാമിന്റെ കലവറയാണ് ഈ കയ്പ്പിന്റെ വില്ലന്‍. ചിലര്‍ പാവയ്ക്ക പുഴുങ്ങി അതിന്റെ കയ്പ്പ് വെള്ളം കളഞ്ഞ് ഉപയോഗിക്കുന്നു. എന്നാല്‍ അത് നല്ലതല്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്.
 
പാവയ്ക്കയിലെ കയ്പ്പ് നീരിലാണ് അതിന്റെ പോഷകങ്ങള്‍ മുഴുവന്‍ ഉള്ളതെന്നാണ് പറയുന്നത്. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളെല്ലാം അടങ്ങിയിരിക്കുന്ന പാവക്കയില്‍ മികച്ച ഗുണങ്ങള്‍ ഉള്ളതു പോലെ തന്നെ ആസ്മ, ജലദോഷം, ചുമ എന്നിവയ്ക്ക് ആശ്വാസം നല്‍കാനും പാവയ്ക്കയ്ക്ക് കഴിവുണ്ട്. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്ന പാവയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യും.
 
റൈബോഫ്‌ളേവിന്‍, ബീറ്റാ കരോട്ടിന്‍, മഗ്‌നീഷ്യം, ഫോസ്ഫറസ് തയാമിന്‍, സിങ്ക്, ഫോളിയേറ്റ് തുടങ്ങിയ ഘടകങ്ങള്‍ പാവയ്ക്കയിലുണ്ട്. അതിനൊപ്പം ശിരോചര്‍മത്തിലുണ്ടാകുന്ന അണുബാധകളും അകറ്റാന്‍ പാവയ്ക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ക്ക് കഴിവുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

Ration Card: വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാം, അപേക്ഷകൾ സമർപ്പിക്കനുള്ള അവസരം ജൂൺ 2 മുതൽ 15 വരെ

'സുധിച്ചേട്ടന്റെ ആദ്യഭാര്യ വിളിച്ചിരുന്നു, ബ്ലോക്ക് ചെയ്യാൻ പറഞ്ഞത് ഏട്ടൻ തന്നെ': രേണു സുധി

എന്നാൽ ഈ ക്ലബിനെ അർജൻ്റീന എന്ന് തന്നെ വിളിച്ചൂടെ, കിസ്റ്റ്യൻ റോമോറെയെ നോട്ടമിട്ട് അത്ലറ്റികോ മാഡ്രിഡ്

Menstrual Hygiene : ആർത്തവ നാളുകളിലെ ശുചിത്വം: ഇക്കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ അണുബാധ തടയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ജിമ്മിലെ വർക്ക്ഔട്ടിനിടയിലുള്ള ഹൃദയാഘാതം; അറിയാം ഇക്കാര്യങ്ങൾ

വെള്ളം ചേര്‍ത്ത പാലാണോ വീട്ടില്‍ കിട്ടുന്നത്? കണ്ടുപിടിക്കാന്‍ വഴിയുണ്ട്

ADHD യുടെ സാധാരണ ലക്ഷണങ്ങളും രോഗനിര്‍ണയവും അറിയണം; കൂടുതലും കാണുന്നത് ആണ്‍കുട്ടികളില്‍

എന്തുകൊണ്ടാണ് കേരളത്തില്‍ രോഗങ്ങള്‍ വേഗത്തില്‍ പിടിമുറുക്കുന്നത്

ചർമം തിളങ്ങാൻ ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍

അടുത്ത ലേഖനം
Show comments