Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതിനൊരു അവസാനമില്ല? വീണ്ടും വരുമോ കൊറോണ? - ശാസ്ത്രജ്ഞന്മാർ പറയുന്നു

ഇതിനൊരു അവസാനമില്ല? വീണ്ടും വരുമോ കൊറോണ? - ശാസ്ത്രജ്ഞന്മാർ പറയുന്നു

അനു മുരളി

, വെള്ളി, 27 മാര്‍ച്ച് 2020 (12:10 IST)
മാനവരാശിയെ ഒന്നടങ്കം ഭീതിയിലാഴ്ത്തി ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുണയാണ് കൊറോണ വൈറസ്. മഹാമാരിയായി മനുഷ്യനെ കാർന്നു തിന്നുന്ന കൊവിഡ്19 ഇതിനോടകം ആയിരക്കണക്കിനു ജീവനുകളാണ് അപഹരിച്ചത്. നിലവിൽ ഇതിനെ പ്രതികരിക്കാൻ സാധിക്കുന്ന ഒരേയൊരു മാർഗം മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാതെ വീടിനുള്ളിൽ തന്നെ സുരക്ഷിതരായി ഇരിക്കുക എന്നതാണ്.
 
ഇതിനെ പ്രതിരോധിക്കാനായി മരുന്നുകള്‍ വികസിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ശാസ്ത്ര ലോകം. പ്രതിരോധ നടപടികള്‍ക്കിടയിലും കൊവിഡ് 18 ബാധിച്ച് മരിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. രോഗബാധിതരായവരുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഈ ആശങ്കകള്‍ക്കിടയിലും ഒട്ടും സന്തോഷകരമല്ലാത്ത വാര്‍ത്തയാണ് ശാസ്ത്രജ്ഞരുടെ ഭാഗത്തുനിന്നു ഉയരുന്നത്.
 
കൊറോണ വൈറസ് ഒരു സീസണല്‍ വൈറസ് ആകാന്‍ സാധ്യതയുണ്ടെന്നാണ് യു.എസിലെ ശാസ്ത്രജ്ഞരുടെ അഭിപ്രായം. പകര്‍ച്ചവ്യാധികളെക്കുറിച്ച് ഗവേഷണം നടത്തുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ ശാസ്ത്രജ്ഞന്‍ ആന്റണി ഫൗസിയാണ് ഒരു ബ്രീഫിങ്ങില്‍ തന്റെ ആശങ്ക പങ്കുവച്ചത്. 
 
ശൈത്യകാലം ആരംഭിക്കുന്ന തെക്കന്‍ അര്‍ദ്ധഗോളത്തില്‍ വൈറസ് തന്റെ ശക്തിമുഴുവൻ കാണിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് അദ്ദേഹം പറയുന്നു. എത്രയും പെട്ടന്ന് ഇതിനെതിരേയുള്ള വാക്‌സിനും ഫലപ്രദമായ ചികിത്സയും കണ്ടെത്തണം എന്നാണ് ഇദ്ദേഹം പറയുന്നത്. 'ഞങ്ങള്‍ ഇപ്പോള്‍ കാണാന്‍ തുടങ്ങുന്നത്.. ദക്ഷിണാഫ്രിക്കയിലും തെക്കന്‍ അര്‍ദ്ധഗോള രാജ്യങ്ങളിലും, അവരുടെ ശൈത്യകാലത്തിലേക്ക് കടക്കുമ്പോഴാണ് വൈറസ് കേസുകള്‍ പ്രത്യക്ഷപ്പെടുന്നത്'' അദ്ദേഹം പറഞ്ഞു.
 
''അവ വീണ്ടും ബാധിക്കാമെന്നതിനാല്‍ നമ്മള്‍ നേരിടാന്‍ തയ്യാറായി ഇരിക്കേണ്ടതുണ്ട്. ഒരു വാക്‌സിന്‍ വികസിപ്പിക്കുന്നതിലും അത് വേഗത്തില്‍ ഫലപ്രദമാകും രീതിയിൽ പരിശോധിക്കുന്നതിലും വലിയ പരിശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ ഒരു വാക്‌സിന്‍ ലഭ്യമാകും.' മനുഷ്യനില്‍ പരീക്ഷിച്ച രണ്ട് വാക്‌സിനുകള്‍ നിലവില്‍ ഉണ്ട്. ഒന്ന് അമേരിക്കയിലും മറ്റൊന്ന് ചൈനയിലും. അവ വിന്യസിക്കാന്‍ ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വരെ എടുത്തേക്കാം. ഈ വൈറസിനെ ഇപ്പോൾ തുരത്താൻ നമുക്ക് സാധിച്ചേക്കും. പക്ഷേ മറ്റൊരു വൈറസ് പകര്‍ച്ചയ്ക്ക് നമ്മള്‍ തയ്യാറാകേണ്ടതുണ്ട്,' ഫൗസി പറഞ്ഞു.
 
ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ അവസ്ഥകളേക്കാള്‍ തണുത്ത കാലാവസ്ഥയിലാണ് വൈറസ് വേരൂന്നുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.  തണുത്ത കാലാവസ്ഥയില്‍ ശ്വസന തുള്ളികള്‍ കൂടുതല്‍ നേരം വായുവില്‍ തുടരുന്നുവെന്നും തണുത്ത കാലാവസ്ഥ പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്തുന്നുവെന്നതും ആക്കം കൂട്ടുന്ന ചൈനീസ് പഠനങ്ങളും നടന്നിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നല്ല കണക്കായിപ്പോയി, കിട്ടേണ്ടത് കിട്ടിയപ്പോ സമാധാനമായല്ലോ…?' - വൈറലായി ഡോക്‌ടറുടെ കുറിപ്പ്