ഡോക്ടറുടെ നിര്‍ദേശമില്ലാതെ കഫ് സിറപ്പുകള്‍ കുട്ടികള്‍ക്ക് കൊടുക്കരുത് !

കഫ് സിറപ്പുകളുടെ അമിതമായ ഉപയോഗം കരളിനെ സാരമായി ബാധിക്കുമെന്നാണ് പഠനം

രേണുക വേണു
വെള്ളി, 30 ഓഗസ്റ്റ് 2024 (08:34 IST)
ചുമ വരുമ്പോഴേക്കും എന്തെങ്കിലും മരുന്ന് കഴിച്ച് അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ചുമ വന്നാല്‍ ഡോക്ടറുടെ അനുവാദം പോലും ഇല്ലാതെ കഫ് സിറപ്പ് വാങ്ങി കൊടുക്കുന്ന ശീലവും നമുക്കിടയിലുണ്ട്. എന്നാല്‍ അത് എത്രത്തോളം വലിയ പ്രത്യാഘാതമാണ് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തില്‍ സൃഷ്ടിക്കുന്നതെന്ന് അറിയുമോ? 
 
കഫ് സിറപ്പുകളുടെ അമിതമായ ഉപയോഗം കരളിനെ സാരമായി ബാധിക്കുമെന്നാണ് പഠനം. അതായത് ഡോക്ടറുടെ നിര്‍ദേശം ഇല്ലാതെ കഫ് സിറപ്പുകള്‍ തോന്നിയ പോലെ ഉപയോഗിക്കരുത്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് നല്‍കുമ്പോള്‍. 
 
കഫ് സിറപ്പ് വാങ്ങി കഴിച്ചാല്‍ ചുമ മാറും എന്ന തെറ്റായ ധാരണ നമ്മെ എത്തിക്കുക വലിയ അപകടങ്ങളിലേക്കായിരിക്കും. സ്വയം ചികിത്സ നമ്മളില്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നമ്മള്‍ ചിന്തിക്കുന്നതിലും എത്രയോ മുകളില്‍ ആയിരിക്കും എന്നതാണ് സാത്യം. ഡോക്ടര്‍ ചുമയുടെ സ്വഭാവത്തിനനുസരിച്ച് മാത്രമേ കഫ് സിറപ്പ് കുറിച്ചു തരു. എല്ലാ തരം ചുമകള്‍ക്കും എല്ലാ തരം കഫ് സിറപ്പും കഴിക്കാന്‍ സാധിക്കില്ല. കഫം വരുന്ന ചുമക്കും കഫമില്ലാത്ത ചുമക്കും വ്യത്യസ്ത തരത്തിലുള്ള കഫ് സിറപ്പുകളാണ് ഉപയോഗിക്കുക.
 
ഇവ തോന്നിയ പോലെ ഉപയോഗിക്കുന്നത് അസുഖം കൂടുതല്‍ ഗുരുതരമാക്കും. കാലവസ്ഥയില്‍ മാറ്റം വരുമ്പോള്‍ പ്രതിരോധം എന്ന രീതിയില്‍ ചുമ വരാറുണ്ട്. എന്നാല്‍ നീണ്ടു നില്‍ക്കുന്നതും കഫത്തില്‍ നിറവ്യത്യാസം ഉള്ളതുമായ ചുമ അപകടകരമായി മാറാം. ശ്വാസകോശത്തിലെ അണുബാധക്കും, ന്യുമോണിയ ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ക്കും ഇത് കാരണമാകാം. അതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ കഫ് സിറപ്പുകള്‍ ഉപയോഗിക്കാവു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോറ് ശരീരത്തിനു ദോഷം ചെയ്യുന്നത് എങ്ങനെയെല്ലാം?

ആര്‍ത്തവ സമയത്ത് കാലില്‍ വേദന ഉണ്ടാകുന്നതിന്റെ കാരണം അറിയാമോ

നിരന്തരമായ കരച്ചില്‍; ശിശുക്കളിലെ നാഡീ വൈകല്യങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം

രാത്രി ഉറങ്ങുമ്പോൾ ലൈറ്റ് ഓഫ് ആക്കാറില്ലേ? ഹൃദയം പണിമുടക്കും!

കൂര്‍ക്കംവലി ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുമോ? വിദഗ്ദ്ധര്‍ പറയുന്നത് കേള്‍ക്കാം

അടുത്ത ലേഖനം
Show comments