എന്താണ് താരന്‍, താരന്‍ പകരുമോ

സിആര്‍ രവിചന്ദ്രന്‍
ശനി, 2 സെപ്‌റ്റംബര്‍ 2023 (14:43 IST)
ശരീരത്തിലെ നിര്‍ജ്ജീവ കോശങ്ങളാണ് താരനായി പ്രത്യക്ഷപ്പെടുന്നത്. കോശങ്ങള്‍ വളരെ വേഗം നശിക്കുന്ന പ്രവണതയാണിത്. ഇത് സാധാരണ നിലയില്‍ പകരില്ല. അസ്വസ്ഥത മൂലം ബാധിക്കപ്പെട്ട ഭാഗം ചൊറിയുമ്പോള്‍ മുറിവ് ഉണ്ടായേക്കാം. ഇങ്ങനെ അണുബാധയുണ്ടാവാനും പകരാനും ഇടയാവുമെന്ന് മാത്രം.
 
താരന്‍ തന്നെ രണ്ട് വിധമുണ്ട് - വരണ്ടതും എണ്ണമയമുള്ളതും. എണ്ണമയമുള്ള താരനാണെങ്കില്‍ നാരങ്ങാ നീരും വെള്ളവും ചേര്‍ന്ന മിശ്രിതം തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിനു ശേഷം ഇത് വീര്യം നന്നേ കുറഞ്ഞ (ബേബി ഷാമ്പൂ ആയാല്‍ നന്ന്) ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക.
 
വരണ്ട താരനാണെങ്കില്‍ വെളിച്ചെണ്ണ ചെറു ചൂടോടെ തലയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് ആന്റി ഡാന്‍ഡ്രഫ് ഷാമ്പൂ ഉപയോഗിച്ച് തല നന്നായി കഴുകണം. പിന്നീട് വരള്‍ച്ച മാറ്റാനായി ഹെയര്‍ ഓയില്‍ തേച്ച് പിടിപ്പിക്കാം. താരന് ബ്യൂട്ടി പാര്‍ലറുകളിലും ചികിത്സ സുലഭമാണ്. സ്റ്റീമിംഗ്, സ്പാ, ഓസോണ്‍, ഹെയര്‍ പായ്ക്ക്, പ്രോട്ടീന്‍, ഓയില്‍ തുടങ്ങി പലവിധ ചികിത്സകളും 500 രൂപ വരെ മുടക്കിയാല്‍ ലഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

ലേബർ കോഡ് കരട് ചട്ടം, ജോലിസമയം ആഴ്ചയിൽ 48 മണിക്കൂർ വരെ, രാത്രി ഷിഫ്റ്റിൽ സ്ത്രീകൾക്കും ജോലി

ഉദയഭാനുവും സരോജ്കുമാറും വീണ്ടുമെത്തുന്നു; റീ റിലീസിനൊരുങ്ങി ഉദയനാണ് താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തില്‍ രണ്ടര ലക്ഷത്തോളം പേര്‍ക്ക് അല്‍ഷിമേഴ്‌സ്, 100ല്‍ 5 പേര്‍ക്ക് രോഗം വരാന്‍ സാധ്യത!

തൈറോയ്ഡ്, കരള്‍, വൃക്ക രോഗങ്ങള്‍ മറവിയുണ്ടാക്കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സംസ്ഥാനത്ത് പ്രതിമാസം നടക്കുന്നത് അറുപത്തിനാലായിരത്തിലധികം ഡയാലിസിസുകള്‍; ഡയാലിസിസ് ചികിത്സയില്‍ മാതൃകയായി കേരളം

ടാപ്പില്‍ നിന്ന് നേരിട്ട് വെള്ളം വിശ്വസിച്ച് കുടിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ഏക നഗരം ഏതാണെന്നറിയാമോ

രാവിലെയുള്ള ചൂട് ചായ അപകടകരമെന്ന് ലോകാരോഗ്യ സംഘടന; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments