Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാസര്‍കോട് നേത്രാവതി എക്സ്പ്രസിന് നേരെ കല്ലേറ്; എസ്2 കോച്ചിന്റെ വാതിലിന്റെ ചില്ല് തകര്‍ന്നു

Train Attack

സിആര്‍ രവിചന്ദ്രന്‍

, ശനി, 2 സെപ്‌റ്റംബര്‍ 2023 (12:15 IST)
കാസര്‍കോട് നേത്രാവതി എക്സ്പ്രസിന് നേരെ കല്ലേറ്. എസ്2 കോച്ചിന്റെ വാതിലിന്റെ ചില്ല് തകര്‍ന്നു. വെള്ളിയാഴ്ച രാത്രി 8.45നാണ് കല്ലേറുണ്ടായത്. കുമ്പളയ്ക്കും ഉപ്പളയ്ക്കും ഇടയിലാണ് സംഭവം. മംഗളൂരുവില്‍ നിന്നും ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
 
നേരത്തെ, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തുടര്‍ച്ചയായി ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതില്‍ റെയില്‍വേ ട്രാക്ക് കേന്ദ്രീകരിച്ച് രഹസ്യനിരീക്ഷണം നടത്താന്‍ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു