Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു കാരണവശാലും ഉച്ചഭക്ഷണം വൈകരുത്

ഉച്ചഭക്ഷണം വൈകുന്നത് വയറ്റില്‍ ഗ്യാസ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു

ഒരു കാരണവശാലും ഉച്ചഭക്ഷണം വൈകരുത്
, വ്യാഴം, 17 ഓഗസ്റ്റ് 2023 (11:06 IST)
ഭക്ഷണക്രമത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉച്ചഭക്ഷണം. ഒരു കാരണവശാലും ഉച്ചഭക്ഷണം ഒഴിവാക്കരുത്. തടി കുറയ്ക്കാനാണെന്നും പറഞ്ഞ് ഉച്ചഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിനു ഏറെ ദോഷം ചെയ്യും. ഉച്ചഭക്ഷണം എപ്പോള്‍ കഴിക്കണമെന്നതിനെ കുറിച്ച് ആര്‍ക്കെങ്കിലും സംശയമുണ്ടോ? നിങ്ങള്‍ക്ക് തോന്നിയ സമയത്ത് ഉച്ചഭക്ഷണം കഴിക്കാമെന്ന് വിചാരിക്കരുത്. ഭക്ഷണം കഴിക്കാന്‍ സമയവും കാലവുമൊക്കെ നോക്കണമെന്ന് സാരം. 
 
ദിവസത്തിന്റെ ആദ്യപകുതിയില്‍ ആ ദിവസത്തെ കലോറിയുടെ മുഖ്യഭാഗം ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ല കാര്യമാണ്. അതായത് ഉച്ചഭക്ഷണം മനസറിഞ്ഞ് തന്നെ കഴിക്കണമെന്ന് അര്‍ത്ഥം. ഉച്ചയൂണിന് ഏറ്റവും അനുയോജ്യമായ സമയം 12 മണിക്കും ഒരു മണിക്കും ഇടയില്‍ ആണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണയും തമ്മില്‍ ഏകദേശം നാലു മണിക്കൂറിന്റെ ഇടവേള ഉണ്ടായിരിക്കണം. വളരെ വൈകി ഉച്ചഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഉച്ചഭക്ഷണം തിരഞ്ഞെടുക്കുമ്പോള്‍ പച്ചക്കറികളും, 80-100 ഗ്രാം പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
 
ഉച്ചഭക്ഷണം വൈകുന്നത് വയറ്റില്‍ ഗ്യാസ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ചിലരില്‍ ഭക്ഷണം കഴിച്ചതിനു ശേഷവും ഗ്യാസ് ഇരട്ടിക്കുകയോ അസ്വസ്ഥത അനുഭവപ്പെടുകയോ ചെയ്യും. ഇത്തരക്കാര്‍ ഒരു കാരണവശാലും ഉച്ചഭക്ഷണം വൈകി കഴിക്കരുത്. ഉച്ചഭക്ഷണം വൈകുന്നവരില്‍ ഉത്പാദന ക്ഷമത കുറയുക, ഉന്മേഷമില്ലായ്മ, ഉത്കണ്ഠ, മുന്‍കോപം, അക്ഷമ തുടങ്ങിയ പ്രശ്‌നങ്ങള്‍ കാണുന്നു. വൈകി ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ മയക്കം വന്ന്, പിന്നീട് ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകുന്നു. 
 
ഉച്ചഭക്ഷണം പതിവായി വൈകിക്കുന്നത് നല്ലതല്ല. അഥവാ ഇടയ്ക്ക് വൈകിയാലും ഭക്ഷണം കഴിക്കുന്നതുവരെ ഇടവിട്ട് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. തണുത്ത വെള്ളമോ മധുര പാനീയങ്ങളോ അല്ല കുടിക്കേണ്ടത്, പ്ലെയിന്‍ വാട്ടര്‍ മാത്രം. 
 
അതുപോലെ ഉച്ചഭക്ഷണം വൈകുകയാണെങ്കില്‍ അതിനിടയില്‍ ആരോഗ്യകരമായ സ്‌നാക്‌സ് ഇടയ്ക്ക് കഴിക്കുന്നത് നല്ലതാണ്. നേന്ത്രപ്പഴം, ചിക്കു, പപ്പായ, സീതപ്പഴം, പേരയ്ക്ക തുടങ്ങിയ പഴങ്ങളാണെങ്കില്‍ അത്രയും നല്ലത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രമേഹ രോഗികള്‍ക്ക് ചിക്കന്‍ കഴിക്കാമോ?