Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശരീരത്തിന്റെ ഏത് ഭാഗത്താണ് ഡെങ്കു കൊതുകുകള്‍ കൂടുതലായി കടിക്കുന്നത്

ശരീരത്തിന്റെ ഏത് ഭാഗത്താണ് ഡെങ്കു കൊതുകുകള്‍ കൂടുതലായി കടിക്കുന്നത്

സിആര്‍ രവിചന്ദ്രന്‍

, ശനി, 16 നവം‌ബര്‍ 2024 (13:29 IST)
ഡെങ്കിപ്പനി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നാം മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. മറ്റു കൊതുകുകളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഡെങ്കി കൊതുകുകള്‍ കടിക്കുന്ന രീതി ഉള്‍പ്പെടെ പലകാര്യങ്ങളിലും വ്യത്യസ്തരാണ്. ഇവ എവിടെയാണ് കടിക്കുന്നതെന്ന് മനസ്സിലാക്കേണ്ടത് ഇവയെ പ്രതിരോധിക്കാന്‍ അത്യാവശ്യമാണ്. ഡെങ്കു കൊതുകുകള്‍ പ്രധാനമായും കാല്‍പാദങ്ങളിലോ കാല്‍ക്കുഴകളിലോ കടിക്കാറുണ്ട്. ഈ ഭാഗങ്ങള്‍ കൂടുതല്‍ വിയര്‍ക്കുന്നത് കൊണ്ട് തന്നെ ഡെങ്കു കൊതുകുകളെ ആകര്‍ഷിക്കുന്നു. അതുപോലെതന്നെ കൈകളിലും കൈപ്പത്തികളിലും ഇവ കടിക്കാറുണ്ട്. 
 
എപ്പോഴും ഓപ്പണ്‍ ആയിരിക്കുന്നത് കൊണ്ടാണ് കൈകളില്‍ കടിക്കുന്നത്. ഇതുകൂടാതെ ഇവയെ ആകര്‍ഷിക്കുന്നത് നമ്മുടെ മുഖവും കഴുത്തും ആണ്. നമ്മള്‍ ശ്വാസം വിടുമ്പോള്‍ പുറത്തുവരുന്ന കാര്‍ബണ്‍ഡയോക്‌സൈഡ് ആണ് ഇതിന് കാരണം. കാര്‍ബണ്‍ഡയോക്‌സൈഡിന്റെ സാന്നിധ്യം കൊതുകുകളെ ആകര്‍ഷിക്കും. ഇവയെ ചെറുക്കാനായി കൈകാലുകള്‍ നീളമുള്ള വസ്ത്രങ്ങള്‍ ധരിക്കാം. ചര്‍മ്മത്തിന് കേടില്ലാത്ത ആന്റി മോസ്‌കിറ്റോ ക്രീമുകളും ഉപയോഗിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂത്രത്തില്‍ നിറവ്യത്യാസം, എപ്പോഴും ക്ഷീണം; കരളിനു എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഈ ലക്ഷണങ്ങള്‍ കാണിക്കും