Webdunia - Bharat's app for daily news and videos

Install App

രണ്ടുതരത്തിലുള്ള പ്രമേഹങ്ങള്‍ ഏതൊക്കെ, ഏതൊക്കെ അവയവങ്ങളെ ബാധിക്കും?

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 14 നവം‌ബര്‍ 2022 (12:10 IST)
പ്രമേഹമുള്ള ഒരാള്‍ക്ക് രക്തത്തില്‍ കുടുതല്‍ പഞ്ചസാര ഉണ്ടാകും. ഇത് ശരീരത്തിലെ പല ഭാഗങ്ങളെയും ദോഷകരമായി ബാധിക്കും. കണ്ണുകള്‍, രക്തധമനികള്‍, ഹൃദയം, ഞരമ്പ്, വൃക്ക എന്നിവയെ ഒക്കെ ഇത് ബാധിക്കാം.
 
പ്രമേഹം രണ്ട് വിധത്തിലുണ്ട്. ടൈപ്പ്1, ടൈപ്പ് 2 എന്നിങ്ങനെ വേര്‍തിരിക്കാം. ടൈപ്പ് 1ല്‍ ശരീരത്തിന് ഇന്‍സുലിന്‍ ഉണ്ടാക്കുന്നതിനുള്ള കഴിവ് നഷ്ടപ്പെടുന്നു. ടൈപ്പ് 2 ശരീരത്തില്‍ ഉല്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരീരത്തിന് ഉപയോഗിക്കാന്‍ കഴിയാതെ വരുന്നു.
 
ഇനി മറ്റൊരു തരം പ്രമേഹം കൂടിയുണ്ട്. അത് ഗര്‍ഭ കാലത്ത് ഉണ്ടാകുന്നതാണ്. ആരോഗ്യകരമായ ജീവിതത്തിലൂടെയും ചിട്ടയായ ഭക്ഷണത്തിലൂടെയും പ്രമേഹത്തെ തടഞ്ഞ് നിര്‍ത്താനാകും. പ്രമേഹമുള്ളവര്‍ക്ക് ശരിയായ ജീവിതശൈലിയിലൂടെ അതിനെ നിയന്ത്രിക്കാനുമാകും.
 
പ്രമേഹം തടയാന്‍ ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക,.വിറ്റാമിന്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുക. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം ഒഴിവാക്കുക. പഞ്ചസാര അധികം കഴിക്കാതിരിക്കുക എന്നിവയൊക്കെ പ്രമേഹത്തെ തടയും. ഐസ്‌ക്രീം, പഞ്ചസാര എന്നിവയൊക്കെ കഴിക്കേണ്ടി വരുമ്പോള്‍ മിതമായ അളവില്‍ കഴിക്കുക. വ്യായാമം പ്രമേഹത്തെ തടയാന്‍ ഫലപ്രദമാണ്. ഓടുക, നടക്കുക, നീന്തുക, ഡാന്‍സ് ചെയ്യുക ഒക്കെ ഗുണം ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാരികൾ എന്നും പുത്തനായി നിൽക്കാൻ ചെയ്യേണ്ടത്...

കക്ഷം വിയർത്താൽ ചെയ്യേണ്ടത്

ലൈംഗികശേഷി കുറവാണോ, ഈ പഴങ്ങള്‍ സഹായിക്കും!

സലൂണിലെ ത്രെഡിംഗ് രീതി മൂന്ന് യുവതികള്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി ബാധയ്ക്ക് കാരണമായെന്ന് ഡോക്ടര്‍!

മൂക്കിലുണ്ടാകുന്ന കുരു ഒരിക്കലും പൊട്ടിക്കരുത്! അപകടകരം

അടുത്ത ലേഖനം
Show comments