Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓരോ എട്ടു സെക്കന്‍ഡിലും പ്രമേഹം കാരണം ഒരാള്‍ മരണമടയുന്നു; കേരളം പ്രമേഹത്തിന്റെ തലസ്ഥാനം

ഓരോ എട്ടു സെക്കന്‍ഡിലും പ്രമേഹം കാരണം ഒരാള്‍ മരണമടയുന്നു; കേരളം പ്രമേഹത്തിന്റെ തലസ്ഥാനം

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 14 നവം‌ബര്‍ 2022 (10:23 IST)
ഓരോ എട്ടു സെക്കന്‍ഡിലും പ്രമേഹം കാരണം ഒരാള്‍ മരണമടയുന്നു. അര്‍ബുദത്തെ പോലെ ഗൗരവസ്വഭാവമുള്ള ഒരു രോഗമായാണ് ആഗോളതലത്തില്‍ ഇന്നു പ്രമേഹത്തെ കണക്കാക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി, കേരളത്തില്‍ പ്രമേഹരോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തി പ്രമേഹത്തെ പരമാവധി ഒഴിവാക്കാം. അതുപോലെ ഈ മഹാമാരിയെ ചികിത്സിച്ചു നിയന്ത്രണവിധേയമാക്കുന്നതിലും നമ്മള്‍ ദയനീയമായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. 
 
പ്രമേഹ ചികിത്സയുടെ വിജയം നിര്‍ണയിക്കുന്ന മൂന്ന് പ്രധാന അളവുകോലുകള്‍ രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദം, രക്തത്തിലെ കൊഴുപ്പ് എന്നിവയാണ്. കേരളത്തില്‍ ചികിത്സ ലഭിച്ചു കൊണ്ടിരിക്കുന്ന 76 ശതമാനം രോഗികളിലും ഇവ മൂന്നും നിയന്ത്രണവിധേയമല്ല എന്നാണ് ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങളുടെ കക്ഷം അമിതമായി വിയര്‍ക്കുകയും ദുര്‍ഗന്ധവും ഉണ്ടോ? ഇതാ ചില പൊടിക്കൈകള്‍, പരീക്ഷിച്ചു നോക്കൂ