Webdunia - Bharat's app for daily news and videos

Install App

Diabetes: ഈ ഏഴുലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണ്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 1 ഫെബ്രുവരി 2024 (09:15 IST)
Diabetes: ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം ഇന്ന് മലയാളികള്‍ക്കിടയില്‍ സാധാരണായിരിക്കുകയാണ്. എങ്കിലും ഇത് ഗുരുതര ആരോഗ്യപ്രശ്‌നമാണ്. ഇത് വിവിധ അവയവങ്ങളെ സാരമായി ബാധിക്കും. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. അതില്‍ പ്രധാനപ്പെട്ടതാണ് കാരണമില്ലാതെ ശരീരം മെലിയുന്നത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലെങ്കിലും കോശങ്ങള്‍ക്കുള്ളില്‍ കുറവായിരിക്കും അങ്ങനെ ശരീരത്തിന് ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍ സാധിക്കാതെ വരും. പിന്നാലെ കൊഴുപ്പിനെയും മസിലിനെയും ശരീരം വിഘടിപ്പിച്ച് ഊര്‍ജമുണ്ടാക്കാന്‍ ശ്രമിക്കും. ഇങ്ങനെയാണ് മെലിയുന്നത്. 
 
മറ്റൊന്ന് ഇടക്കിടെ മൂത്രം ഒഴിക്കുന്നതാണ്. ഇത് ശരീരം പഞ്ചസാര പുറംതള്ളുന്നതിന് കണ്ടെത്തുന്ന മാര്‍ഗമാണ്. ഇതോടെ കൂടുതല്‍ ദാഹവും തോന്നും. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതുകൊണ്ടാണിത്. മറ്റൊന്ന് കാഴ്ച മങ്ങലാണ്. കൂടാതെ അമിതമായ ക്ഷീണവും ഉണ്ടാകും. ഇന്‍സുലിന്‍ റെസിസ്റ്റന്റ് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. പ്രമേഹത്തിന്റെ മറ്റൊരു സൂചന മുറിവുകള്‍ ഉണങ്ങാതിരിക്കുന്നതാണ്. കൂടാതെ ശരീരത്തില്‍ അണുബാധിയും തൊലിപ്പുറത്ത് ഫംഗസ് ബാധയുമുണ്ടാകാം. പഞ്ചസാരയുടെ അംശമാണ് ചര്‍മരോഗത്തിന് കാരണമാകുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

മമ്മൂട്ടിക്ക് ഒരെണ്ണം പോലുമില്ല, ചെക്കന്‍ ദേ ഡബിള്‍ അടിക്കാന്‍ പോകുന്നു; മലയാളത്തിന്റെ അടുത്ത 'ബിഗ് തിങ്' ടൊവിനോ തന്നെയെന്ന് സോഷ്യല്‍ മീഡിയ

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വാഴപ്പഴത്തിൽ എന്താണുള്ളതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഗുണങ്ങളറിയാം

ഈ അവസരങ്ങളില്‍ ഒരിക്കലും ചിയ സീഡ് കഴിക്കരുത്!

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

വണ്ണം കുറയ്ക്കാൻ ഇതാ 4 വഴികൾ

കൊളാജന്‍ ഉയര്‍ത്താന്‍ ആവശ്യമായ ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments