Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രമേഹ രോഗികള്‍ക്ക് സെക്‌സ് ബുദ്ധിമുട്ടാണോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

പ്രമേഹ രോഗികള്‍ക്ക് സെക്‌സ് ബുദ്ധിമുട്ടാണോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
, തിങ്കള്‍, 28 ഓഗസ്റ്റ് 2023 (09:51 IST)
പലരുടെയും ജീവിതത്തില്‍ വലിയ പ്രതിസന്ധിയാണ് പ്രമേഹം. ലൈംഗിക ജീവിതത്തെ പോലും പ്രമേഹം സാരമായി ബാധിച്ചേക്കാം. പ്രമേഹത്തിനു കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുകയാണ് ആദ്യം വേണ്ടത്. ലൈംഗികാരോഗ്യത്തെ പ്രമേഹം എങ്ങനെയാണ് സാരമായി ബാധിക്കുന്നതെന്ന് പരിശോധിക്കാം. 
 
രക്തത്തില്‍ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യമാണ് പ്രമേഹം. ഉയര്‍ന്ന അളവിലുള്ള ഗ്ലൂക്കോസ് രക്തക്കുഴലുകളുടെ ആന്തരിക പാളികളെ നശിപ്പിക്കും. കാലക്രമേണ, ഈ കേടുപാടുകള്‍ നിങ്ങളുടെ രക്തക്കുഴലുകളുടെ ഇലാസ്തികത കുറയ്ക്കുകയും അവ ചുരുങ്ങാന്‍ കാരണമാകുകയും ചെയ്യും. രക്തക്കുഴലുകള്‍ ചുരുങ്ങുമ്പോള്‍ അത് ലൈംഗിക അവയവങ്ങളിലേക്കുള്ള രക്തപ്രവാഹത്തിന്റെ വേഗത കുറയ്ക്കുകയും തടസപ്പെടുത്തുകയും ചെയ്‌തേക്കാം. അതുകൊണ്ടാണ് പ്രമേഹ രോഗികളില്‍ സെക്‌സ് പ്രയാസകരമാകുന്നത്. 
 
പ്രമേഹം മൂലമുണ്ടാകുന്ന നാഡീക്ഷതം ലൈംഗിക അവയവങ്ങളും തലച്ചോറും ഞെരമ്പുകളും തമ്മിലുള്ള ആശയവിനിമയത്തെ തടസപ്പെടുത്തുന്നു. അപ്പോള്‍ ലൈംഗിക ഉത്തേജനവും രതിമൂര്‍ച്ഛയും കൈവരിക്കുന്നത് ബുദ്ധിമുട്ടാകും. പ്രമേഹമുള്ളവരില്‍ ലൈംഗികാഭിലാഷം കുറയും. 
 
പ്രമേഹമുള്ള പുരുഷന്‍മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അളവ് കുറയും. ഇത്തരക്കാരില്‍ ഉദ്ധാരണക്കുറവ് കാണപ്പെടുന്നു. പ്രമേഹമുള്ള സ്ത്രീകളില്‍ ലൈംഗികത വേദനാജനകമാകുന്നു. പ്രമേഹമുള്ളവര്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാത്രിയില്‍ നഗ്‌നമായി ഉറങ്ങിയാല്‍ ആരോഗ്യഗുണങ്ങള്‍ ഉണ്ടോ?