Select Your Language

Notifications

webdunia
webdunia
webdunia
webdunia

2024ല്‍ കേരളത്തെ ഭീതിയിലാഴ്ത്തിയ അഞ്ചു രോഗങ്ങള്‍

2024ല്‍ കേരളത്തെ ഭീതിയിലാഴ്ത്തിയ അഞ്ചു രോഗങ്ങള്‍

സിആര്‍ രവിചന്ദ്രന്‍

, ശനി, 4 ജനുവരി 2025 (18:01 IST)
1.നിപ: 2024 ജൂലൈയിലാണ് കേരളത്തില്‍ നിപ ബാധിച്ച് മലപ്പുറം സ്വദേശിയായ 14 വയസ്സുകാരന്‍ മരിച്ചത്. ശേഷം സെപ്റ്റംബറില്‍ കൊച്ചി സ്വദേശിയായ 24 കാരനും മരണപ്പെട്ടിരുന്നു. കേരളത്തെ ഭീതിയിലാഴ്തിയ രോഗമാണ് നിപ. അസുഖം ബാധിച്ചാല്‍ മരണ സാധ്യത കൂടുതലാണ്.
ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അഭിപ്രായത്തില്‍ പന്നി, പഴംതീനി വവ്വാലുകള്‍ തുടങ്ങിയ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന 'സൂനോട്ടിക് രോഗമാണ്' നിപ്പ വൈറസ് അണുബാധ.  
 
2.അമീബിക് മസ്തിഷ്‌ക ജ്വരം:
      കേരള ജനതയെ ഭീതിയിലാഴ്ത്തിയ മറ്റൊരു രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം. പലര്‍ക്കും ആദ്യമായി ഇത്തരത്തില്‍ ഒരു രോഗത്തെപ്പറ്റി കേട്ടതിന്റെ ഞെട്ടലായിരുന്നു. കെട്ടിടക്കുന്ന ജലാശയങ്ങളില്‍ നിന്നാണ് ഈ രോഗം ആളുകളിലേക്ക് എത്തുന്നത്. ഈ അപൂര്‍വ മസ്തിഷ്‌ക അണുബാധയ്ക്ക് കാരണം നെഗ്ലേരിയ ഫൗളേരിയ എന്ന അമീബയാണ്, ഇതിനെ 'തലച്ചോര്‍ തിന്നുന്ന അമീബ' എന്നും വിളിക്കുന്നു. ജലാശയങ്ങള്‍ കുളിക്കുമ്പോള്‍ അമീബ മൂക്ക് വഴി തലച്ചോറില്‍ എത്തുകയും തലച്ചോറിനെ നശിപ്പിക്കുകയും ചെയ്യുന്ന രോഗമാണിത്. റിപ്പോര്‍ട്ട് ചെയ്ത 29 കേസുകളില്‍ അഞ്ചുപേരാണ് മരണപ്പെട്ടത്. മെയ് മാസം മലപ്പുറം സ്വദേശിയായ 5 വയസ്സുകാരിയിലാണ് രോഗം ആദ്യം റിപോര്‍ട്ട് ചെയ്തത്. ആദ്യ മരണവും ഇത് തന്നെയാണ്.
 
3. ഡെങ്കിപ്പനി
       കൊതുക് പരത്തുന്ന രോഗമായ ഡെങ്കിപ്പനി ഇത്തവണ കേരളത്തില്‍ പടര്‍ന്നു പിടിച്ചു. മഴക്കാലത്താണ് ഇവ കൂടുതലായും പകരുന്നത്. ഒരുപാട് പേരുടെ മരണങ്ങള്‍ക്കും ഇത് കാരണമായി. കൂടുതല്‍ കുട്ടികളെയും പ്രായമായവരെയും മറ്റ് അസുഖങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെയുമാണ് അസുഖം സാരമായി ബാധിക്കുന്നത്. കൊതുക ജനാ രോഗങ്ങളായ ഡെങ്കിപ്പനി മലമ്പനി എന്നിവയും ഇത്തവണ പടര്‍ന്നു പിടിച്ചു. 100 ല്‍ അധികം പേരാണ് കൊതുകുജന്യ രോഗങ്ങളാല്‍ മരണപ്പെട്ടത്.
 
4. എലിപ്പനി 
     കേരളത്തില്‍ ഒരുപാട് പേരുടെ ജീവനെടുത്ത രോഗമാണിത്. തലസ്ഥാനത്താണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉണ്ടായത്. 200ലധികം പേരാണ് കൊല്ലം എലിപ്പനി ബാധിച്ചു മരണപ്പെട്ടത്. ഇത് സര്‍ക്കാര്‍ ആശുപത്രികളിലെ കണക്കുകള്‍ പ്രകാരമുള്ള സംഖ്യ മാത്രമാണ്. സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടാതെ വീട്ടിലും മരിക്കുന്നവരുടെ കണക്കുകള്‍ കൂടെ എടുത്താല്‍ ഇത് ഇരട്ടിയാകും എന്നാണ് ആരോഗ്യമയം പറയുന്നത്. പരിസര ശുചിത്വം ഇല്ലായ്മയാണ് ഇതിന് പ്രധാന കാരണം. മലിനജലം കെട്ടിക്കിടക്കാന്‍ ഇടയാകുന്നത് രോഗവ്യാപനം വര്‍ദ്ധിപ്പിക്കുന്നു. 
 
5.മഞ്ഞപിത്തം
      കേരളത്തില്‍ മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. മഞ്ഞപ്പിത്തത്തെ ഒരിക്കലും നിസാരമായി കാണരുത്. ആളുകളുടെ ജീവന്‍ തന്നെ അപഹരിക്കുന്ന രോ?ഗമാണ് മഞ്ഞപ്പിത്തം. കരളിനെ ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട പകര്‍ച്ചവ്യാധിയാണ് മഞ്ഞപ്പിത്തം. അഥവാ ഹെപ്പറ്റൈറ്റിസ്. ഹെപ്പറ്റൈറ്റിസ് എ,ബി,സി,ഡി,ഇ എന്നിങ്ങനെയുള്ള വ്യത്യസ്ത വൈറസ് അണുബാധകളാണിത്. ഗുരുതരമായി  മരണം വരെ ഉണ്ടാക്കാവുന്ന ഒരു രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്.മലിനമായ ജലം, ഭക്ഷണം എന്നിവ വഴി പകരുന്ന ഹെപ്പറ്റൈറ്റിസ് എ വൈറസ് അണുബാധയാണ് നമ്മുടെ നാട്ടില്‍ കൂടുതലായി കാണുന്ന മഞ്ഞപ്പിത്തം അപൂര്‍വമായി ഹെപ്പറ്റൈറ്റിസ് ഇയും കാണാറുണ്ട്. കഴിഞ്ഞവര്‍ഷം നിരവധി പേരിലാണ് മഞ്ഞപ്പിത്ത റിപ്പോര്‍ട്ട് ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടികളുടെ പല്ല് കേടുകൂടാതെ സൂക്ഷിക്കാന്‍ മാതാപിതാക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം