Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു മാസം മുഴുവന്‍ ചോറ് കഴിക്കാതിരിക്കണോ?

കാര്‍ബോ ഹൈഡ്രേറ്റ്, വിറ്റാമിന്‍ ബി, ധാതുക്കള്‍ എന്നിവ ചോറില്‍ അടങ്ങിയിട്ടുണ്ട്

Do not avoid rice completely

രേണുക വേണു

, ചൊവ്വ, 9 ജൂലൈ 2024 (13:09 IST)
തടിയും കുടവയറും കുറയ്ക്കാന്‍ ചോറ് പൂര്‍ണമായി ഒഴിവാക്കുന്നവര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ചോറ് പൂര്‍ണമായി ഒഴിവാക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. കഴിക്കുന്ന അളവില്‍ നിയന്ത്രണം ഉണ്ടെങ്കില്‍ ചോറ് അപകടകാരിയല്ല. 
 
കാര്‍ബോ ഹൈഡ്രേറ്റ്, വിറ്റാമിന്‍ ബി, ധാതുക്കള്‍ എന്നിവ ചോറില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിനു ആവശ്യമായ ഊര്‍ജം ഉല്‍പ്പാദിപ്പിക്കാന്‍ കാര്‍ബോ ഹൈഡ്രേറ്റ് അത്യാവശ്യമാണ്. ചോറ് പൂര്‍ണമായി ഒഴിവാക്കുന്നത് ശരീരത്തെ ദുര്‍ബലമാക്കും. പോഷകങ്ങള്‍ അടങ്ങിയ ചോറ് പൂര്‍ണമായി ഒഴിവാക്കേണ്ട ആവശ്യമില്ല. അരിയോടൊപ്പം ധാരാളം പച്ചക്കറികളും പ്രോട്ടീന്‍ ഭക്ഷണങ്ങളും ചേര്‍ത്തു കഴിച്ചാല്‍ മതി. 
 
ദിവസത്തില്‍ ഒരു നേരം ചോറ് കഴിക്കാവുന്നതാണ്. കൂടുതല്‍ ഊര്‍ജം ആവശ്യമില്ലാത്തതിനാല്‍ രാത്രി ചോറ് ഒഴിവാക്കാം. ഫൈബറിന്റെ അളവ് കൂടുതലുള്ളതിനാല്‍ തവിടുള്ള അരിയാണ് ചോറിനു നല്ലത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓരോ വര്‍ഷവും മരിക്കുന്നത് 20ലക്ഷത്തിലധികം പേര്‍, ഉപ്പിന്റെ ഉപയോഗം കൂടുതലാണോ