Webdunia - Bharat's app for daily news and videos

Install App

ഭര്‍ത്താക്കന്മാരോട് ഒരിക്കലും ഇക്കാര്യങ്ങള്‍ ചെയ്യരുത്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 6 നവം‌ബര്‍ 2024 (14:50 IST)
പണ്ടുകാലം മുതലേയുള്ള സ്ത്രീകളുടെ പരാതിയാണ് തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ തങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല, തങ്ങളെ കേള്‍ക്കുന്നില്ല എന്നൊക്കെയുള്ളത്. ആണുങ്ങള്‍ക്ക് അവരുടേതായ ചില മനഃശാസ്ത്രം ഉണ്ട്. അത് മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടത് പങ്കാളിയുടെ ചുമതലയാണ്. ഭര്‍ത്താക്കന്മാരോട് സംസാരിക്കുമ്പോള്‍ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ബന്ധം മെച്ചപ്പെടുത്താന്‍ സാധിക്കും. അതില്‍ ആദ്യത്തേത് നിങ്ങള്‍ക്ക് ഒരു പ്രശ്‌നം ഉണ്ടെങ്കില്‍ അത് ആത്മവിശ്വാസത്തോടെ നേരിട്ട് സമാധാനത്തോടെ പറയുക എന്നതാണ്. ഒളിപ്പിച്ചു വയ്ക്കുന്നതും അത് മറ്റൊരു രീതിയില്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കുന്നതും ആണുങ്ങള്‍ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയില്ല. ഇത്തരം സാഹചര്യത്തില്‍ നിങ്ങളുടെ ശരീരഭാഷയും ശ്രദ്ധിക്കണം. സംസാരിക്കുമ്പോള്‍ ദേഷ്യപ്പെടുന്ന തരത്തിലുള്ള ശബ്ദം ഉണ്ടാക്കരുത്. ഇത്തരത്തില്‍ ദേഷ്യപ്പെടുന്ന ശബ്ദമാണ് നിങ്ങളുടേതെന്ന് തോന്നിയാല്‍ നിങ്ങളോട് സംസാരിക്കാന്‍ ഭര്‍ത്താവ് താല്‍പര്യം പ്രകടിപ്പിക്കില്ല.
 
അതേസമയം സമാധാനത്തോടെ സംസാരിക്കുകയാണെങ്കില്‍ നിങ്ങളെ അതുകൊണ്ടുതന്നെ ബഹുമാനിക്കുകയും ചെയ്യും. നിങ്ങള്‍ ഒരു അഭിപ്രായം പറയുമ്പോള്‍ ഭര്‍ത്താവിന്റെ അഭിപ്രായത്തിനും പ്രാധാന്യം നല്‍കാന്‍ ശ്രദ്ധിക്കണം. അയാള്‍ പറയുന്നതും നിങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാവണം. നിങ്ങളുടെ അഭിപ്രായം അടിച്ചേല്‍പ്പിക്കാന്‍ ഒരിക്കലും ശ്രമിക്കരുത്. മറ്റൊന്ന് സംസാരിക്കാന്‍ തിരഞ്ഞെടുക്കുന്ന സമയം ശരിയായിരിക്കണം എന്നുള്ളതാണ്. പല സ്ത്രീകളും അസ്ഥാനത്താണ് സംസാരം ആരംഭിക്കുന്നത്. ഇതുതന്നെ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. സാഹചര്യവും സന്ദര്‍ഭവും അനുസരിച്ച് മാത്രം സംസാരത്തിന് തുടക്കം ഇടുകയാണ് വേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ നിങ്ങളുടെ വൃക്കകള്‍ അവതാളത്തിലാണ്!

ഭര്‍ത്താക്കന്മാരോട് ഒരിക്കലും ഇക്കാര്യങ്ങള്‍ ചെയ്യരുത്

ഇടയ്ക്കിടെ ബിരിയാണി കഴിക്കുന്ന ശീലമുണ്ടോ? ഇതൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്

ഈ സാധനങ്ങൾ ഒരിക്കലും ഡിഷ് വാഷറിൽ ഇടരുത്

മുറിച്ച സവാള ഫ്രിഡ്ജില്‍ വെച്ച് പിന്നീട് ഉപയോഗിക്കുന്നത് നല്ലതാണോ?

അടുത്ത ലേഖനം
Show comments