Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു ദിവസത്തെ എല്ലാ കാര്യങ്ങളും ഭർത്താവിനെ അറിയിക്കും: മൂന്ന് മാസത്തിലൊരിക്കലാണ് പരസ്പരം കാണുന്നതെന്ന് പ്രിയാമണി

Priyamani
ആരാധകരെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു പ്രിയാമണിയുടെ വിവാഹം. മുസ്തഫ രാജുമായുള്ള വിവാഹം പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത സൈബർ ആക്രമണമായിരുന്നു പ്രിയാമണിക്ക് നേരിടേണ്ടി വന്നത്.വളരെ മോശം രീതിയിലുള്ള സൈബർ ആക്രമണമായിരുന്നു തനിക്ക് നേരിടേണ്ടി വന്നതെന്ന് പ്രിയാമണി പറയുന്നു. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ഭ​ർ​ത്താ​വും താ​നും ഇ​പ്പോ​ൾ മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ലാണു കാണുന്നതെന്ന് പ്രി​യാ​മ​ണി പ​റ​യു​ന്നു. 
 
ബിസിനസ് കാരണം അദ്ദേഹം ദുബായിൽ ആണ്. ലോംഗ് ഡി​സ്റ്റ​ൻ​സ് റി​ലേ​ഷ​ൻ‌​ഷി​പ്പി​ൽ ഞ​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ പ്ല​സ് എ​ന്തെ​ന്നാ​ൽ ‍ഞ​ങ്ങ​ൾ എ​പ്പോ​ഴും പ​ര​സ്പ​രം ക​മ്യൂ​ണി​ക്കേ​റ്റ് ചെ​യ്യും. ഓ​രോ മി​നി​റ്റി​ലും ഞ​ങ്ങ​ൾ മെ​സേ​ജ് അയയ്ക്കും. ഒ​രു ദി​വ​സം ചെ​യ്യാ​ൻ പോ​കു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും ഭ​ർ​ത്താ​വി​നോ​ടു പ​റ​യും. തി​രി​ച്ച് ഇ​ങ്ങോ​ട്ടും. വൈ​കു​ന്നേ​രം വീ​ഡി​യോ കോ​ളി​ലൂ​ടെ​യോ ഓ​ഡി​യോ കോ​ളി​ലൂ​ടെ​യോ കു​റ​ച്ച് സ​മ​യം സം​സാ​രി​ക്കാ​ൻ പ​റ്റും. മൂ​ന്ന് മാ​സ​ത്തി​ലൊ​രി​ക്ക​ൽ കാ​ണും.
 
ദു​ബാ​യി​ലാണു ഞ​ങ്ങ​ൾ ഒ​ത്ത് ചേ​രു​ക. ദു​ബാ​യി​ലും അ​ദ്ദേ​ഹം വ​ർ​ക്ക് ചെ​യ്തി​ട്ടു​ണ്ട്. ത​നി​ക്കും ഭ​ർ​ത്താ​വി​നും ഒ​രേ പോ​ലെ ജോ​ലി​ത്തി​ര​ക്കു​ണ്ട്. മൂ​ന്ന് മാ​സ​ത്തി​ലൊ​രി​ക്ക​ൽ കാ​ണു​മ്പോ​ൾ 10-15 ദി​വ​സം ഒ​രു​മി​ച്ചു​ണ്ടാ​കും. അ​ത് ഞ​ങ്ങ​ളു​ടെ മാ​ത്രം സ​മ​യ​മാ​ണ്. ഒ​രു​മി​ച്ചി​ല്ലാ​ത്ത​പ്പോ​ഴും വെെ​കാ​രി​ക​മാ​യി അ​ദ്ദേ​ഹം ത​നി​ക്കൊ​പ്പ​മു​ണ്ടെ​ന്നും പ്രി​യാ​മ​ണി പ​റ​ഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Actor TP Madhavan passes away: നടന്‍ ടി.പി.മാധവന്‍ അന്തരിച്ചു