Webdunia - Bharat's app for daily news and videos

Install App

Cough Syrups Side Effects: ചുമ വരുമ്പോഴേക്കും കഫ് സിറപ്പ് കുടിക്കരുത്; ദൂഷ്യഫലങ്ങള്‍ നിരവധി

കഫ് സിറപ്പുകളുടെ അമിതമായ ഉപയോഗം കരളിനെ സാരമായി ബാധിക്കുമെന്നാണ് പഠനം

രേണുക വേണു
ബുധന്‍, 7 ഫെബ്രുവരി 2024 (08:17 IST)
Cough Syrups Side Effects: ചുമ വരുമ്പോഴേക്കും എന്തെങ്കിലും മരുന്ന് കഴിച്ച് അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ചുമ വന്നാല്‍ ഡോക്ടറുടെ അനുവാദം പോലും ഇല്ലാതെ കഫ് സിറപ്പ് വാങ്ങി കൊടുക്കുന്ന ശീലവും നമുക്കിടയിലുണ്ട്. എന്നാല്‍ അത് എത്രത്തോളം വലിയ പ്രത്യാഘാതമാണ് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തില്‍ സൃഷ്ടിക്കുന്നതെന്ന് അറിയുമോ? 
 
കഫ് സിറപ്പുകളുടെ അമിതമായ ഉപയോഗം കരളിനെ സാരമായി ബാധിക്കുമെന്നാണ് പഠനം. അതായത് ഡോക്ടറുടെ നിര്‍ദേശം ഇല്ലാതെ കഫ് സിറപ്പുകള്‍ തോന്നിയ പോലെ ഉപയോഗിക്കരുത്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് നല്‍കുമ്പോള്‍. 
 
കഫ് സിറപ്പ് വാങ്ങി കഴിച്ചാല്‍ ചുമ മാറും എന്ന തെറ്റായ ധാരണ നമ്മെ എത്തിക്കുക വലിയ അപകടങ്ങളിലേക്കായിരിക്കും. സ്വയം ചികിത്സ നമ്മളില്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നമ്മള്‍ ചിന്തിക്കുന്നതിലും എത്രയോ മുകളില്‍ ആയിരിക്കും എന്നതാണ് സാത്യം. ഡോക്ടര്‍ ചുമയുടെ സ്വഭാവത്തിനനുസരിച്ച് മാത്രമേ കഫ് സിറപ്പ് കുറിച്ചു തരു. എല്ലാ തരം ചുമകള്‍ക്കും എല്ലാ തരം കഫ് സിറപ്പും കഴിക്കാന്‍ സാധിക്കില്ല. കഫം വരുന്ന ചുമക്കും കഫമില്ലാത്ത ചുമക്കും വ്യത്യസ്ത തരത്തിലുള്ള കഫ് സിറപ്പുകളാണ് ഉപയോഗിക്കുക.
 
ഇവ തോന്നിയ പോലെ ഉപയോഗിക്കുന്നത് അസുഖം കൂടുതല്‍ ഗുരുതരമാക്കും. കാലവസ്ഥയില്‍ മാറ്റം വരുമ്പോള്‍ പ്രതിരോധം എന്ന രീതിയില്‍ ചുമ വരാറുണ്ട്. എന്നാല്‍ നീണ്ടു നില്‍ക്കുന്നതും കഫത്തില്‍ നിറവ്യത്യാസം ഉള്ളതുമായ ചുമ അപകടകരമായി മാറാം. ശ്വാസകോശത്തിലെ അണുബാധക്കും, ന്യുമോണിയ ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ക്കും ഇത് കാരണമാകാം. അതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ കഫ് സിറപ്പുകള്‍ ഉപയോഗിക്കാവു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Soubin Shahir: 'ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ നിങ്ങളാകും ചര്‍ച്ചാവിഷയം'; സൗബിനെ കുറിച്ച് ലോകേഷ്

സൈബർ തട്ടിപ്പിലൂടെ തൃശൂർ സ്വദേശിയുടെ ഒന്നരക്കോടി തട്ടിയ പ്രതികൾ പിടിയിൽ

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാചകം ചെയ്യുന്നതിന് മുന്‍പ് ഈ ഭക്ഷണങ്ങള്‍ കുതിര്‍ക്കണം, അല്ലെങ്കില്‍ ശരിയായി ദഹിക്കില്ല

പൊള്ളലിന് പേസ്റ്റ് തേയ്ക്കുന്നത് നല്ലതോ ചീത്തയോ?

ഗര്‍ഭിണിയാകുന്നതിന് മുന്‍പ് ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് ടെസ്റ്റ് ചെയ്യണം

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരും ഓഫീസ് ജീവനക്കാരും സൂക്ഷിക്കുക: ദീര്‍ഘനേരം ഇരിക്കുന്നതിന്റെ മറഞ്ഞിരിക്കുന്ന അപകടങ്ങള്‍

ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നവരാണോ? ഗുണങ്ങള്‍ കുറച്ചൊന്നുമല്ല

അടുത്ത ലേഖനം
Show comments