Select Your Language

Notifications

webdunia
webdunia
webdunia
webdunia

Prostate Cancer: പുരുഷന്‍മാരുടെ ശ്രദ്ധയ്ക്ക്; വൃഷണ വേദനയെ നിസാരമായി കാണരുത്

വൃഷണവീക്കം പൊതുവെ പുരുഷന്‍മാരില്‍ കാണുന്ന അസുഖമാണ്

Prostate Cancer

രേണുക വേണു

, ചൊവ്വ, 6 ഫെബ്രുവരി 2024 (12:00 IST)
Prostate Cancer: പുരുഷ ലൈംഗിക അവയവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വൃഷണം. പല തരത്തിലുള്ള വിവിധ പ്രശ്‌നങ്ങള്‍ വൃഷണങ്ങളെ ബാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ വൃഷണങ്ങളുടെ ആരോഗ്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. 
 
വൃഷണവീക്കം പൊതുവെ പുരുഷന്‍മാരില്‍ കാണുന്ന അസുഖമാണ്. വൃഷണ സഞ്ചിയില്‍ ലിംഫ് ദ്രവം കെട്ടിക്കിടന്ന് സഞ്ചി വീര്‍ത്തു വലുതാകുന്നതാണ് ഇത്. വൃഷണത്തില്‍ തുടര്‍ച്ചയായി ശക്തമായ വേദന അനുഭവപ്പെട്ടാല്‍ അത് വൃഷ്ണ വീക്കത്തിന്റെ ലക്ഷണമാണ്. ഒരു വൃഷണം വീര്‍ത്തു വലുതാകുന്നതും ഇതിന്റെ ലക്ഷണമാണ്. ഇത്തരം ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ വൈദ്യസഹായം തേടുക. 
 
വൃക്കയിലെ കല്ല്, മൂത്രാശയക്കല്ല്, മൂത്രാശയ അണുബാധ എന്നിവയുടെ ലക്ഷണമായും വൃഷണ വേദന അനുഭവപ്പെടും. വൃഷണങ്ങളുടെ വലിപ്പ വ്യത്യാസം സാധാരണമാണ്. വൃഷണത്തിന്റെ വലിപ്പ വ്യത്യാസം 50 ശതമാനത്തില്‍ കൂടുതല്‍ ആണെങ്കില്‍ മാത്രമേ ഗൗരവമായി എടുക്കേണ്ടൂ. 
 
40 വയസ്സിനു താഴെയുള്ള പുരുഷന്‍മാരില്‍ കാണുന്നതാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ അഥവാ വൃഷണ അര്‍ബുദം. വൃഷണത്തില്‍ കാണുന്ന ചെറിയ തടിപ്പുകള്‍ ചിലപ്പോള്‍ കാന്‍സറിന്റെ സൂചനയാകാം. വൃഷണങ്ങളില്‍ തടിപ്പ്, അസാധാരണമായ വലിപ്പ വ്യത്യാസം, വേദന എന്നിവ ഉണ്ടെങ്കില്‍ വൈദ്യസഹായം തേടണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Charles III: ബ്രിട്ടന്റെ ചാള്‍സ് രാജാവിന് ബാധിച്ച കാന്‍സര്‍ ഇതാണ്