Webdunia - Bharat's app for daily news and videos

Install App

ചൂടാണെന്ന് കരുതി ഐസ് വാട്ടര്‍ കുടിക്കരുത് !

ചൂടുകാലത്ത് ഐസ് വാട്ടര്‍ കുടിക്കുമ്പോള്‍ ദാഹം കൂടുകയാണ് ചെയ്യുക

രേണുക വേണു
ബുധന്‍, 27 മാര്‍ച്ച് 2024 (11:39 IST)
ചൂട് കാലത്ത് ഐസ് വാട്ടര്‍ കുടിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ ഒഴിവാക്കുക. തണുത്ത വെള്ളം അമിതമായി കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഭക്ഷണ സാധനങ്ങള്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും, അടിവയറ്റില്‍ വേദന തോന്നും. ശരീര താപനിലയുമായി തണുത്ത വെള്ളം കൃത്യമായി പ്രതികരിക്കാത്തതാണ് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. 
 
തണുത്ത വെള്ളം കുടിക്കുന്നത് തലച്ചോറിനെ പോലും ബാധിക്കും. വളരെ നേര്‍ത്ത ഞെരമ്പുകളില്‍ സമ്മര്‍ദ്ദം കൂടാന്‍ ഇത് കാരണമാകും. അതുവഴി തലവേദന, സൈനസ് പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകും. തണുത്ത വെള്ളം കുടിക്കുന്ന സമയത്ത് തലയില്‍ പെട്ടന്ന് വേദന പോലെ തോന്നാറില്ലേ? 
 
കഴുത്തിലൂടെ ഹൃദയം, ശ്വാസകോശം, ദഹനവ്യവസ്ഥ എന്നിവയെ നിയന്ത്രിക്കുന്ന ഒരു വാഗസ് നാഡി നമ്മുടെ ശരീരത്തില്‍ ഉണ്ട്. നിങ്ങള്‍ അമിതമായി തണുത്ത വെള്ളം കുടിക്കുകയാണെങ്കില്‍, അത് ഞരമ്പുകളെ വേഗത്തില്‍ തണുപ്പിക്കുകയും ഹൃദയമിടിപ്പും പള്‍സ് നിരക്കും മന്ദീഭവിപ്പിക്കുകയും ചെയ്യുന്നു, ഇത് അടിയന്തിര സാഹചര്യത്തിലേക്ക് നയിച്ചേക്കാം.
 
തണുത്ത വെള്ളം നിങ്ങളുടെ ശരീരത്തില്‍ സംഭരിച്ചിരിക്കുന്ന കൊഴുപ്പിനെ കഠിനമാക്കുന്നു. കൊഴുപ്പ് സംഭരിക്കപ്പെട്ട് ഒടുവില്‍ അമിത വണ്ണത്തിലേക്കും വയര്‍ ചാടുന്നതിലേക്കും ഇത് നയിക്കും. 
 
കായിക വിനോദങ്ങളിലും കഠിനമായ ജോലികളിലും ഏര്‍പ്പെട്ട ശേഷം ഉടനടി ഐസ് വാട്ടര്‍ കുടിക്കുന്നത് ഒഴിവാക്കണം. വ്യായാമത്തിന് ശേഷം നിങ്ങളുടെ ശരീരത്തിന് തണുത്ത വെള്ളം ആഗിരണം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. വ്യായാമത്തിന് ശേഷം ഉടന്‍ തന്നെ തണുത്ത വെള്ളം കുടിക്കുന്നത് വിട്ടുമാറാത്ത വയറുവേദനയിലേക്ക് നയിച്ചേക്കാം.
 
ചൂടുകാലത്ത് ഐസ് വാട്ടര്‍ കുടിക്കുമ്പോള്‍ ദാഹം കൂടുകയാണ് ചെയ്യുക. തിളപ്പിച്ചാറിയ സാധാരണ ഊഷ്മാവില്‍ ഉള്ള വെള്ളമാണ് ചൂടുകാലത്ത് കുടിക്കേണ്ടത്. സ്ഥിരമായി ഐസ് വാട്ടര്‍ കുടിക്കുമ്പോള്‍ തൊണ്ടയില്‍ അതിവേഗം കഫം നിറയുന്നു. ചൂടുകാലത്ത് ഐസ് വാട്ടര്‍ കുടിക്കുന്നത് തൊണ്ട വേദനയ്ക്ക് കാരണമാകും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: ഒറ്റനോട്ടത്തില്‍ ആളെ പിടികിട്ടിയില്ലേ? തിരിച്ചുവരവ് കളറാക്കാന്‍ മെഗാസ്റ്റാര്‍

Sanju Samson: തങ്കലിപികളില്‍ എഴുതാം, സഞ്ജു രാജസ്ഥാന്റെ റോയല്‍ താരം, മറ്റൊരുതാരത്തിനും ഇല്ലാത്ത നേട്ടം

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

Mohanlal: മലയാളി മനസിലെ അയലത്തെ പയ്യന്‍, തൊണ്ണൂറുകാരനും ലാലേട്ടന്‍

Vaibhav Suryavanshi : ഇതാണ് ഗുരുത്വം, തലയുടെ കാല് തൊട്ട് വൈഭവ്, വീഡിയോ ഏറ്റെടുത്ത് ആരാധകർ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ ഫ്രിഡ്ജ് ഭിത്തിയില്‍ നിന്ന് എത്ര അകലെയാണ്? ഈ തെറ്റുകള്‍ പൊട്ടിത്തെറിക്ക് കാരണമാകും

കൊവിഡ് ജെഎന്‍1 വകഭേദത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം, മുന്‍ വകഭേദങ്ങളില്‍ നിന്നും വ്യത്യസ്തം

തൊലി കളഞ്ഞ ശേഷം സവാള നന്നായി കഴുകുക; കാരണം ഇതാണ്

ഡെങ്കിയുടെ കാലം വരുകയാണ്; വീടുകളില്‍ ഇക്കാര്യം ശ്രദ്ധിക്കണം

നിങ്ങളുടെ കുട്ടികള്‍ മാനസികരോഗത്തോട് മല്ലിടുകയാണോ, മുന്നറിയിപ്പ് അടയാളങ്ങള്‍ അവഗണിക്കരുത്

അടുത്ത ലേഖനം
Show comments